Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mudappallur Town

Palakkad

പതിവുതെറ്റിയില്ല; വേനൽമഴയിൽ മുങ്ങി മുടപ്പല്ലൂർ ടൗൺ

വ​ട​ക്ക​ഞ്ചേ​രി: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ വേ​ന​ൽ​മ​ഴ​യി​ൽ മു​ട​പ്പ​ല്ലൂ​ർ ടൗ​ൺ മു​ങ്ങി. വെ​ള്ള​ക്കെ​ട്ടി​ൽ നി​യ​ന്ത്ര​ണം തെ​റ്റി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യാ​ത്രി​ക​രാ​യ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.​നി​ര​വ​ധി ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി വ​ലി​യ നാ​ശന​ഷ്ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ഇ​ന്ന​ലെ വൈ​കീ​ട്ടു​ണ്ടാ​യ മ​ഴ​യാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കി​യ​ത്. മം​ഗ​ലം -ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​ട​ന്നു​പോ​കു​ന്ന ടൗ​ണി​ലാ​ണ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ദു​ര​വ​സ്ഥ തു​ട​രു​ന്ന​ത്.

വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​ക​ൾ വ​ലി​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള നീ​ക്ക​ത്തി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്നു​ണ്ട്. മാ​ന​ത്ത് മ​ഴ​മേ​ഘ​ങ്ങ​ൾ ഉ​രു​ണ്ടു​കൂ​ടി​യാ​ൽ മം​ഗ​ലം​ഡാ​മി​ലേ​ക്ക് തി​രി​യു​ന്ന ജം​ഗ്ഷ​നി​ലെ ക​ട​ക്കാ​ർ​ക്കെ​ല്ലാം ആ​ധി​യേ​റും.

ക​ട​ക​ൾ അ​ട​ച്ചി​ട്ടാ​ലും റോ​ഡി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന വെ​ള്ളം ഷ​ട്ട​റു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ട​യി​ൽ ക​യ​റു​ന്ന സ്ഥി​തി​യാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പ്ര​കാ​ശ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ര​മേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​റ​ഞ്ഞു.

ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി ഓ​രോ മ​ഴ സീ​സ​ണി​ലും വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. അ​ത​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ള​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കു മു​ന്നി​ലി​ല്ലെ​ന്ന് വ്യാ​പാ​രി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

വെ​ള്ള​ക്കെ​ട്ട് സം​ബ​ന്ധി​ച്ച് നി​ര​വ​ധി​ത​വ​ണ പ​ഞ്ചാ​യ​ത്തി​നും പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗ​ത്തി​നും പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും പ്ര​ശ്ന​പ​രി​ഹാ​രം നീ​ളു​ക​യാ​ണ്. വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പോ​കാ​ൻ താ​ഴേ​ക്ക് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്ന​ത് മ​ന​സി​ലാ​ക്കാ​ൻ വ​ലി​യ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​യൊ​ന്നും വേ​ണ്ട.

എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ പ​ട​യെ​ത്തി പ​ല​ത​വ​ണ തി​രി​ച്ചും മ​റി​ച്ചും പ​ഠ​നം ന​ട​ത്തി​യാ​ണ് വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന​പാ​ത​ക്ക് കു​റു​കെ ജം​ഗ്ഷ​നി​ൽ ക​ൾ​വ​ർ​ട്ടും ഡ്രെ​യ്നേ​ജും നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കാ​നാ​ണ് കാ​ര​ണ​മാ​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വെ​ള്ളം താ​ഴേ​ക്ക് ഒ​ഴു​ക്കാ​ൻ വ​ലി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ക​യോ ഡ്രെ​യ്നേ​ജ് താ​ഴ്ത്തി നി​ർ​മി​ച്ച് സ​മീ​പ​ത്തെ പു​ഴ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ന്ന​ലെ വൈ​കീ​ട്ട് വ​ലി​യ തോ​തി​ലാ​ണ് വെ​ള്ളം പൊ​ങ്ങി​യ​ത്.

ഇ​തി​നാൽ ​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ഓ​ളം വെ​ട്ടി കൂ​ടു​ത​ൽ വെ​ള്ളം ക​ട​ക​ളി​ൽ ക​യ​റി നാ​ശ​ന​ഷ്ടം ഉ​യ​ർ​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പ​ത്തി​ലേ​റെ ക​ട​ക​ളി​ൽ വെ​ള്ളം​ക​യ​റി സാ​ധ​ന​ങ്ങ​ൾ ന​ശി​ച്ചു. നേ​ര​ത്തെ പ​ല പ​റ​മ്പു​ക​ളി​ലൂ​ടെ​യാ​ണ് ടൗ​ണി​ലെ വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന​ത്. ഇ​വി​ടെ​യെ​ല്ലാം മ​തി​ലു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ഉ​യ​ർ​ന്ന​തോ​ടെ വെ​ള്ള​ത്തി​ന് പോ​കാ​നു​ള്ള വ​ഴി​യ​ട​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up