Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuhammadAshfaq

അ​ഷ്ഫാ​ഖി​നു 400ൽ റി​ക്കാ​ര്‍​ഡ്

യൂ​ജി​ന്‍ (യു​എ​സ്എ): അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി​താ​രം മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖി​നു റി​ക്കാ​ര്‍​ഡ് നേ​ട്ടം.

പു​രു​ഷ 400 മീ​റ്റ​റി​ല്‍ അ​ണ്ട​ര്‍ 20 ദേ​ശീ​യ റി​ക്കാ​ര്‍​ഡ് കു​റി​ച്ച് അ​ഷ്ഫാ​ഖ് ഫൈ​ന​ലി​ലെ​ത്തി. 46.05 എ​ന്ന സ്വ​ന്തം റി​ക്കാ​ര്‍​ഡ് 45.81 ആ​ക്കി അ​ഷ്ഫാ​ഖ് പു​തു​ക്കി.

സെ​മി യോ​ഗ്യ​ത​യു​ടെ അ​ഞ്ചാം ഹീ​റ്റ്സി​ല്‍ 45.63 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത അ​മേ​രി​ക്ക​യു​ടെ ഡി​ലോ​ണി​നു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്താ​ണ് അ​ഷ്ഫാ​ഖ് മു​ന്നേ​റി​യ​ത്. സെ​മി​യി​ല്‍ മൂ​ന്നാം ഹീ​റ്റ്‌​സി​ല്‍ 46.00 സെ​ക്ക​ന്‍​ഡി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തോ​ടെ ഫൈ​ന​ലി​ലേ​ക്കും കു​തി​ച്ചു.

തൃ​ശൂ​ർ പെ​രി​ഞ്ഞ​നം ച​ക്ക​ര​പ്പാ​ടം മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​ഷ​റ​ഫ്-​ജെ​സി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​ണ് അ​ഷ്ഫാ​ഖ്.

Latest News

Corehub Up