കോഴിക്കോട്: ബിജെപി ബന്ധമുള്ള അഭിഭാഷകനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചത് അതീവ ഗൗരവതരമെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും ബേപ്പൂര്‍ എംഎല്‍എ പി.എ. മുഹമ്മദ് റിയാസ്.
സര്‍ക്കാരിന് വേണ്ടി കേസ് വാദിക്കുന്ന സര്‍ക്കാര്‍ പ്ലീഡര്‍മാരെ നിയമിക്കുന്ന നടപടിക്ക് നിയമവകുപ്പാണ് നേതൃത്വം നല്‍കുന്നത്. അതിനാല്‍ ഇത്തരമൊരു നിയമനം എങ്ങനെ സംഭവിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.