ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പേസ് ബൗളർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെച്ചൊല്ലി രാഷ്ട്രീയപ്പോര്.
മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സിറാജിനു പ്ലേയിംഗ് ഇലവനിൽ ഇടം ലഭിക്കാതിരുന്നത് വിവേചനം മൂലമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പിൽപ്പോലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് കോൺഗ്രസെന്ന് ബിജെപി തിരിച്ചടിച്ചു.
‘സിറാജ്’ എന്ന പേരായതുകൊണ്ടാണു താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചു.
എന്നാൽ, ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പിൽപ്പോലും കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.