Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mujeeb Majeed

അ​റു​പ​ത്താ​റി​ൽ ആ​റാം പ്രാ​ക്ക്; ജ​യ​സൂ​ര്യ​യു​ടെ മാ​യ​നി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി

ജ​യ​സൂ​ര്യ ചി​ത്രം മാ​യ​ൻ ചാ​പ്റ്റ​ർ 1-ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ എ​ത്തി. ജി​തി​ൻ കെ.​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം മാ​ജി​ക്ക് മൂ​ണി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ​രി​ക​ളി​ലും, ദൃ​ശ്യ​ങ്ങ​ളി​ലും ഭീ​തി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​താ​ണ് ഈ ​ഗാ​നം. ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ലെ പ്രാ​ർ​ത്ഥ​ന​യു​ടെ ടോ​ൺ ഗാ​ന​ത്തി​ൽ നി​ഴ​ലി​ക്കു​ന്നു. രാ​ജീ​വ് ഗോ​വി​ന്ദ​ൻ ര​ചി​ച്ച് മു​ജീ​ബ് മ​ജീ​ദും ജോ​ൺ​സ് റോ​യി​യും ചേ​ർ​ന്ന് ഈ​ണ​മി​ട്ട ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ജോ​ൺ​സ് റോ​യി​യും സം​ഘ​വും ചേ​ർ​ന്നാ​ണ്.

കേ​ര​ള​ത്തി​ലെ ചി​ല പു​രാ​ത​ന ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ​റ​യ​പ്പെ​ടു​ന്ന കു​പ്ര​സി​ദ്ധ​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ദു​രൂ​ഹ ആ​ചാ​ര​ത്തി​ന് പി​ന്നി​ലെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കാ​ണ് പ്രേ​ക്ഷ​ക​രെ കൊ​ണ്ടു​പോ​കു​ന്ന​ത്.

മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ മൂ​ന്നി​ന് ആ​ഗോ​ള റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ‘ബി​യോ​ണ്ട് ദ ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ പൊ​ലി​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ​യ​സൂ​ര്യ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up