ടെഹ്റാൻ: ഇറാനെതിരായ യുഎസ്-ഇസ്രേലി ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനൊപ്പം മകനും ഇപ്പോഴത്തെ പരമോന്നതനേതാവുമായ മുജ്തബ ഖമനയ്ക്കു പരിക്കേറ്റതായി സ്ഥിരീകരണം.
സൈപ്രസിലെ ഇറേനിയൻ അംബാസഡർ ആലിരെസ സലാരിയൻ ദ ഗാർഡിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാലുകൾക്കും ഒരു കൈക്കുമാണ് പരിക്കേറ്റത്. മുജ്തബ ആശുപത്രിയിലാണെന്നും സലാരിയൻ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ടെഹ്റാനിലെ പ്രസിഡൻഷ്യൻ കോംപ്ലക്സിലുണ്ടായ ബോംബാക്രമണത്തിലാണു ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ഭാര്യയും മകളും മരുമകനും മകളുടെ 14 മാസം പ്രായമായ കുട്ടിയും കൊല്ലപ്പെട്ടിരുന്നു.
പ്രസിഡൻഷ്യൽ ഓഫീസിനുള്ളിലെ വീട്ടിലായിരിക്കെയാണു ബോംബാക്രമണമുണ്ടായത്. ഉന്നതലയോഗത്തിനായി എത്തിയ ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടിരുന്നു.