Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukkada Drinking Water Project:

Kottayam

മു​ക്ക​ട കു​ടി​വെ​ള്ളപ​ദ്ധ​തി ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ന്നു

എ​രു​മേ​ലി: മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ത​യാ​റാ​ക്കി​യ മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ത​ട​സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യി പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​റി​യി​ച്ചു. മ​ന്ത്രി​ത​ല​ത്തി​ലും ജി​ല്ലാ ക​ള​ക്‌​ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലും എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി ഒ​രു വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

മു​ക്ക​ട​യി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥാ​പി​ക്കു​ന്ന ജ​ല​സം​ഭ​ര​ണി​ക്ക് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​മ്പി​ൻ​തോ​ടി​നും മു​ക്ക​ട​ക്കും ഇ​ട​യി​ൽ വ​ന​ഭൂ​മി​യി​ൽ പൈ​പ്പു​ക​ൾ ഇ​ടു​ന്ന​തി​ന് വ​നം വ​കു​പ്പും അ​നു​മ​തി​ക​ൾ ന​ൽ​കാ​ൻ സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

മ​ണി​മ​ല പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ളി​ൽ പൂ​ർ​ണ​മാ​യും നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ ഭാ​ഗി​ക​മാ​യും 1500ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ പ​ദ്ധ​തി​യാ​ണ് മു​ക്ക​ട കു​ടി​വെ​ള്ള പ​ദ്ധ​തി. വേ​ന​ൽ​ക്കാ​ല​മാ​കു​മ്പോ​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് വി​ട്ടു​ന​ൽ​കു​ന്ന സ്ഥ​ല​ത്ത് മൂ​ന്നു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കു​ടി​വെ​ള്ള​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പെ​രു​ന്തേ​ന​രു​വി​യി​ൽ​നി​ന്നാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​മെ​ത്തു​ന്ന​ത്.

ജി​ല്ലാ ക​ള​ക്‌​ട​റു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​താ ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​സി. ജ​യ​ദാ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബോ​ബി ജേ​ക്ക​ബ്, ജ​യ​ശ്രീ ഗോ​പി​ദാ​സ്, സു​ജ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടുത്തു.

Latest News

Corehub Up