ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മുല്ലക്കാനത്ത് വനാതിർത്തിയിൽ പ്രദേശവാസികൾ തള്ളുന്ന മാലിന്യ ശേഖരം നാട്ടുകാർക്കും പഞ്ചായത്തിനും തലവേദനയാകുന്നു.
മുൻ ഭരണസമിതിയുടെ കാലത്ത് ആരോ മാലിന്യക്കൂമ്പാരത്തിന് തീയിട്ടത് വിവാദമായിരുന്നു. രണ്ട് ദിവസംകൊണ്ടാണ് തീയണഞ്ഞത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവയാണ് വനാതിർത്തിയിൽ തള്ളുന്നത്. വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതാണ്. പുതിയ ഭരണസമിതി മുല്ലക്കാനത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് മാലിന്യം തള്ളുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.