Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullakulam-Velloor

Kottayam

മ​ഴ ക​ന​ത്ത​തോ​ടെ മു​ള​ക്കു​ളം-വെ​ള്ളൂ​ർ ച​ന്ത​പ്പാ​ലം റോ​ഡ്‌യാ​ത്ര ദു​രി​തം

വെ​ള്ളൂ​ർ: മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ണ്ടും കു​ഴി​യു​മാ​യി ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യ മു​ള​ക്കു​ളം - വെ​ള്ളൂ​ർ ച​ന്ത​പ്പാ​ലം റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​യി.

വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ത​ക​ർ​ന്ന റോ​ഡ് മ​ഴ ക​ന​ത്തോ​ടെ കു​ഴി​ക​ളി​ൽ ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള കാ​ൽ​ന​ട​പോ​ലും ദുഃ​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ളും പ​തി​വാ​കു​ന്നു.
വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് ഇ​തി​ന​കം നി​ര​വ​ധി ത​വ​ണ പ്ര​ക്ഷോ​ഭം ന​ട​ത്തി. റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ 1.20 കോ​ടി അ​നു​വ​ദി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും ഈ ​ഭാ​ഗ​ങ്ങ​ള​ട​ക്കം ത​ക​ർ​ന്നു.

കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​യ റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ദുഃ​സ​ഹ​മാ​യ​തോ​ടെ വ്യാ​പാ​ര​മേ​ഖ​ല​യ‌ി​ലും പ്ര​തി​സ​ന്ധി​യാ​യി. വെ​ള്ളൂ​രി​ലെ​യും മി​ഠാ​യി​ക്കു​ന്ന​ത്തെ​യും വ്യാ​പാ​രി​ക​ൾ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് ക​ട​ക​ൾ അ​ട​ച്ച് പ്ര​തി​ക്ഷേ​ധ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി​യി​രു​ന്നു.

നി​ർ​മാ​ണം തു​ട​ങ്ങി നാ​ലു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും യാ​ത്രാ​ദു​രി​തം തു​ട​രു​ന്ന​തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​തി​രു​ന്ന ക​രാ​റു​കാ​ര​നെ സ​ർ​ക്കാ​ർ നീ​ക്കി​യെ​ങ്കി​ലും പു​തി​യ ക​രാ​റു​കാ​ര​ന് പ​ണി ഏ​ൽ​പി​ച്ചു ദ്രു​ത​ഗ​തി​യി​ൽ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ് ജ​ല​രേ​ഖ​യാ​യി.

Latest News

Corehub Up