Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullaperiyar Dam

മു​ല്ല​പ്പെ​രി​യാ​റി​ൽ അ​ഞ്ചം​ഗ സ​മി​തി​യു​ടെ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ സ​മ​ഗ്ര സു​ര​ക്ഷാ പ​രി​ശോ​ധ​ന തു​ട​ങ്ങി. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ച് രൂ​പീ​ക​രി​ച്ച അ​ഞ്ചം​ഗ വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

ദേ​ശീ​യ ജ​ല വൈ​ദ്യു​ത കോ‍​പ്പ​റേ​ഷ​ൻ മു​ൻ സി​എം​ഡി ബ​ൽ​രാ​ജ് ജോ​ഷി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​ഡീ​ഷ ജ​ല​വി​ഭ​വ വ​കു​പ്പ് മു​ൻ മെ​മ്പ​ർ സെ​ക്ര​ട്ട​റി അ​ശു​തോ​ഷ് ദാ​സ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ജോ ​ജോ​സ​ഫ് ന​ൽ​കി​യ കേ​സി​ൽ 2022 ലാ​ണ് മു​ല്ല​പ്പെ​രി​യാ‍​റി​ൽ പു​തി​യ​താ​യി സ​മ​ഗ്ര സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

District News

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ മേ​ൽ​നോ​ട്ടസ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ദേ​ശീ​യ അ​ണ​ക്കെ​ട്ട് സു​ര​ക്ഷാ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ ജെ​യി​ൻ അ​ധ്യ​ക്ഷ​നാ​യു​ള്ള ഏ​ഴം​ഗസ​മി​തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ബേ​ബി​ഡാം, സ്പി​ൽ​വേ, ഗാ​ല​റി​ക​ൾ എ​ന്നി​വ സംഘം പ​രി​ശോ​ധി​ച്ചു. സ്പി​പി​ൽ​വേ ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് ഉ​യ​ർ​ത്തി​യും പ​രി​ശോ​ധി​ച്ചു. മി​നി​റ്റി​ൽ 93.608 ലി​റ്റ​റാ​ണ് സീ​പ്പേ​ജ് വെ​ള്ള​ത്തി​ന്‍റെ അ​ള​വ്. മ​ധു​ര​യി​ലേ​ക്ക് മ​ട​ങ്ങി​യ സം​ഘം അ​വി​ടെ യോ​ഗം ചേ​ർ​ന്നു.

ബം​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലെ ആ​ന​ന്ദ് രാ​മ​സ്വാ​മി, ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അം​ഗം രാ​ഗേ​ഷ് റ്റോ​റ്റേ​ജ, ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി ജെ. ​ജ​യ​കാ​ന്ത​ൻ, കേ​ര​ള ജ​ല​വി​ഭ​വ​വ​കു​പ്പ് അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ഷ്വ​ന്ദ് സി​ൻ​ഹ, ജ​ല​സേ​ച​ന​ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നി​യ​ർ ആ​ർ. പ്രി​യേ​ഷ്, കാ​വേ​രി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ. സു​ബ്ര​ഹ്‌മണ്യ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലു​ള്ള​ത്.

Kerala

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണം: സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ ഹ​ർ​ജി. സേ​വ് കേ​ര​ള ബ്രി​ഗേ​ഡ് പ്ര​സി​ഡ​ന്‍റ് റ​സ​ൽ ജോ​യി ആ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ണ​ക്കെ​ട്ട് സു​ര​ക്ഷി​ത​മാ​ണെ​ന്ന റി​പ്പോ​ർ​ട്ട് തെ​റ്റാ​ണ്. അ​ത് ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​യെ കൊ​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന് സു​ര​ക്ഷാ​ഭീ​ഷ​ണി ഉ​ണ്ടെ​ന്ന​ത് ആ​ശ​ങ്ക മാ​ത്ര​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. 135 വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം അ​ണ​ക്കെ​ട്ട് മ​റി​ക​ട​ന്ന​താ​ണെ​ന്നും സു​പ്രീം​കോ​ട​തി നേ​ര​ത്തെ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നു; പെ​രി​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ 13 ഷ​ട്ട​റു​ക​ൾ തു​റ​ന്നു. 10 സെ​ന്‍റി​മീ​റ്റ​ർ വീ​ത​മാ​ണ് ഷ​ട്ട​ർ ഉ​യ​ർ​ത്തി​യ​ത്. സെ​ക്ക​ൻ​ഡി​ൽ 250 ഘ​ന​യ​ടി വെ​ള്ളം വീ​ത​മാ​ണ് നി​ല​വി​ൽ പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി വി​ടു​ന്ന​തെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ചു.

ജ​ല​നി​ര​പ്പ് 136.25 അ​ടി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​മെ​ന്ന​തി​നാ​ൽ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യ​ത്. വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ പെ​രി​യാ​ർ ക​ടു​വാ​സ​ങ്കേ​ത​ത്തി​ലെ വ​ന​ത്തി​ൽ വീ​ണ്ടും മ​ഴ ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​ത്. നി​ല​വി​ൽ സെ​ക്ക​ൻ​ഡി​ൽ 3867 ഘ​ന​യ​ടി വെ​ള്ള​മാ​ണ് അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

അ​ണ​ക്കെ​ട്ടി​ല്‍​നി​ന്നു​ള്ള വെ​ള്ളം ഒ​ഴു​കി​യെ​ത്തി​യാ​ലും പെ​രി​യാ​ര്‍ തീ​ര​ത്ത് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 883 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. 20 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും തു​റ​ന്നു.

Latest News

Corehub Up