Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullaperiyar:

മു​ല്ല​പ്പെ​രി​യാ​റിൽ പു​തി​യ ഡാം: ചെ​ല​വ് വ​ഹി​ക്കാം കേ​ര​ളം; അംഗീകരിക്കില്ലെന്നു തമിഴ്നാട്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ൽ പു​​​​​​തി​​​​​​യ ഡാം ​​​​​​നി​​​​​​ർ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​ള്ള മു​​​​​​ഴു​​​​​​വ​​​​​​ൻ ചെ​​​​​​ല​​​​​​വും കേ​​​​​​ര​​​​​​ളം വ​​​​​​ഹി​​​​​​ക്കാ​​​​​​മെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി വി.​​​​​​ഡി. സ​​​​​​തീ​​​​​​ശ​​​​​​ൻ. ത​​​​​​മി​​​​​​ഴ്നാ​​​​​​ട് ക​​​​​​ണ്ടെ​​​​​​ത്തി നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന സ്ഥ​​​​​​ല​​​​​​ത്ത് മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​ർ ഡാം ​​​​​​നി​​​​​​ർ​​​​​​മി​​​​​​ക്കാം. അ​​​​​​ണ​​​​​​ക്കെ​​​​​​ട്ടി​​​​​​ന്‍റെ രൂ​​​​​​പ​​​​​​ക​​​​​​ൽപ​​​​​​ന, നി​​​​​​ർ​​​​​​മാ​​​​​​ണം തു​​​​​​ട​​​​​​ങ്ങി​​​​​​യ കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു പൂ​​​​​​ർ​​​​​​ണ അ​​​​​​ധി​​​​​​കാ​​​​​​രം ന​​​​​​ൽ​​​​​​കാ​​​​​​മെ​​​​​​ന്നും ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​രു​​​​​​ടെ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സ​​​​​​തീ​​​​​​ശ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശം മു​​​​​​ന്നോ​​​​​​ട്ടു​​​​​വ​​​​​​ച്ചു. കേ​​​​​​ന്ദ്ര ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത്ഷാ​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ലാ​​​​ണു യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം, ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി വെ​​​​​​ള്ളം എ​​​​​​ന്ന ന​​​​​​യ​​​​​​മാ​​​​​​ണു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു​​​​​​ള്ള​​​​​​തെ​​​​​​ന്നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സ​​​​തീ​​​​ശ​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. “മു​​​​​​ൻ​​​​​​പും കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു സു​​​​​​ര​​​​​​ക്ഷി​​​​​​ത​​​​​​ത്വം ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു വെ​​​​​​ള്ളം എ​​​​​​ന്ന ന​​​​​​യ​​​​​​മാ​​​​​​ണു കേ​​​​​​ര​​​​​​ളം പി​​​​​​ന്തു​​​​​​ട​​​​​​ർ​​​​​​ന്ന​​​​​​ത്. ഇ​​​​​​ത്ത​​​​​​വ​​​​​​ണ​​​​​​യും അ​​​​​​തു​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ് കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ന​​​​​​യം. മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ൽ പു​​​​​​തി​​​​​​യ അ​​​​​​ണ​​​​​​ക്കെ​​​​​​ട്ടു നി​​​​​​ർ​​​​​​മാ​​​​​​ണ ക​​​​​​രാ​​​​​​റി​​​​​​ൽ ത​​​​​​ന്നെ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി വെ​​​​​​ള്ളം ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​നു ന​​​​​​ൽ​​​​​​കാ​​​​​​മെ​​​​​​ന്ന് ക​​​​​​രാ​​​​​​ർ എ​​​​​​ഴു​​​​​​തി​​​​​​യു​​​​​​ണ്ടാ​​​​​​ക്കാം”- മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

എ​​​​​​ന്നാ​​​​​​ൽ, യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പി​​​​​​ന്നീ​​​​​​ടു സം​​​​​​സാ​​​​​​രി​​​​​​ച്ച ത​​​​​​മി​​​​​​ഴ്നാ​​​​​​ട് നി​​​​​​യ​​​​​​മ, ഊ​​​​​​ർ​​​​​​ജ സ്രോ​​​​​​ത​​​​​​സ് മ​​​​​​ന്ത്രി സി.​​​​​​ടി.​​​​​​ആ​​​​​​ർ. നി​​​​​​ർ​​​​​​മ​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​വ​​​​​​ശ്യം പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി ത​​​​​​ള്ളി. മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ൽ പു​​​​​​തി​​​​​​യ അ​​​​​​ണ​​​​​​ക്കെ​​​​​​ട്ട് നി​​​​​​ർ​​​​​​മി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യി​​​​​​ല്ലെ​​​​​​ന്നു ന​​​​​​യ​​​​​​പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ൽ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യി നി​​​​​​ർ​​​​​​മ​​​​​​ൽ​​​​​​കു​​​​​​മാ​​​​​​ർ പ​​​​​​റ​​​​​​ഞ്ഞു. ത​​​​​​മി​​​​​​ഴ്നാ​​​​​​ട് ജ​​​​​​ന​​​​​​ത​​​​​​യ്ക്കു വെ​​​​​​ള്ളം എ​​​​​​ന്ന​​​​​​താ​​​​​​ണു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ന​​​​​​യം. മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ലെ ജ​​​​​​ല​​​​​​നി​​​​​​ര​​​​​​പ്പ് 152 അ​​​​​​ടി ആ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന ആ​​​​​​വ​​​​​​ശ്യ​​​​​​ത്തി​​​​​​ൽ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​റ​​​​​​ച്ചു​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​യും മ​​​​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​​​​ന്നാ​​​​​​ൽ, മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​ർ വി​​​​​​ഷ​​​​​​യ​​​​​​ത്തി​​​​​​ൽ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സി. ​​​​​ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ് കൃ​​​​​​ത്യ​​​​​​മാ​​​​​​യ അ​​​​​​ഭി​​​​​​പ്രാ​​​​​​യം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ല്ല. കൗ​​​​​​ണ്‍​സി​​​​​​ൽ ഉ​​​​​​പാ​​​​​​ധ്യ​​​​​​ക്ഷ​​​​​​ൻ​​​​​കൂ​​​​​​ടി​​​​​​യാ​​​​​​യ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി യോ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​പ​​​​​​സം​​​​​​ഹാ​​​​​​ര​​​​​​ത്തി​​​​​​ൽ, ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ലെ ക​​​​​​ർ​​​​​​ഷ​​​​​​ക​​​​​​രു​​​​​​ടെ പ്ര​​​​​​യ​​​​​​ത്ന​​​​​​മാ​​​​​​ണ് അ​​​​​​യ​​​​​​ൽ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു പ​​​​​​ച്ച​​​​​​ക്ക​​​​​​റി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള ഭ​​​​​​ക്ഷ്യ​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ ന​​​​​​ൽ​​​​​​കു​​​​​​ന്ന​​​​​​തെ​​​​​​ന്നു ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. എ​​​​​​ന്നാ​​​​​​ൽ, മു​​​​​​ല്ല​​​​​​പ്പെ​​​​​​രി​​​​​​യാ​​​​​​റി​​​​​​ന്‍റെ പേ​​​​​​രെ​​​​​​ടു​​​​​​ത്തു പ​​​​​​റ​​​​​​ഞ്ഞു നി​​​​​​ല​​​​​​പാ​​​​​​ട് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി​​​​​​യി​​​​​​ല്ല. കേ​​​​​​ന്ദ്ര​​​​​​മ​​​​​​ന്ത്രി അ​​​​​​മി​​​​​​ത്ഷാ ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ അ​​​​​​ഭി​​​​​​പ്രാ​​​​​​യം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ല്ല.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്തു ചേ​​​ർ​​​ന്ന സ​​​​​തേ​​​​​ൺ സോ​​​​​ണ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ൽ​​​​നി​​​​​​ന്നു​​​​​​ള്ള മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ, മ​​​​​​ന്ത്രി​​​​​​മാ​​​​​​ർ, ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ പ്ര​​​​​​തി​​​​​​നി​​​​​​ധി​​​​​​ക​​​​​​ൾ തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു. കേ​​​​​ര​​​​​ളം, ത​​​​​മി​​​​​ഴ്നാ​​​​​ട്, പു​​​​​തു​​​​​ച്ചേ​​​​​രി, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക, ല​​​​​ക്ഷ​​​​​ദ്വീ​​​​​പ്, ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്, തെ​​​​​ലു​​​​​ങ്കാ​​​​​ന എ​​​​​ന്നി​​​​​വ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​താ​​​​ണ് സ​​​​​തേ​​​​​ൺ സോ​​​​​ണ​​​​​ൽ കൗ​​​​​ൺ​​​​​സി​​​​​ൽ.

Latest News

Corehub Up