Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mullaringad

Idukki

മു​ള്ള​രി​ങ്ങാ​ടി​ന്‍റെ ജ​ന​കീ​യ മെം​ബ​ര്‍ ജി​ജോ ജോ​സ​ഫ് തി​ര​ക്കി​ലാ​ണ്

മു​ള്ള​രി​ങ്ങാ​ട്: പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ആ​ള്‍​രൂ​പ​മാ​യി മാ​റി​യ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ ജോ​സ​ഫി​ന് തി​ര​ക്കൊ​ഴി​ഞ്ഞി​ട്ട് നേ​ര​മി​ല്ല. അ​ങ്ക​ണ​വാ​ടി, ക​മ്യൂ​ണി​റ്റി സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ ശു​ചീ​ക​ര​ണം​മു​ത​ല്‍ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്കം, റോ​ഡു​ക​ളു​ടെ ശു​ചീ​ക​ര​ണം തു​ട​ങ്ങി എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മെം​ബ​റു​ടെ കൈ​യൊ​പ്പു​ണ്ട്. ഹ​രി​ത ക​ര്‍​മ​സേ​ന, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കാ​നും അ​വ​ര്‍​ക്കു ദി​ശാ​ബോ​ധം ന​ല്‍​കാ​നും മെം​ബ​ര്‍ സ​ദാ​സ​ന്ന​ദ്ധ​നാ​ണ്. ‌

വ​ന്യ​ജീ​വി ശ​ല്യം ഏ​റെ രൂ​ക്ഷ​മാ​യ മു​ള്ള​രി​ങ്ങാ​ട് മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി അ​വ​രോ​ടൊ​പ്പം മു​ന്‍​പ​ന്തി​യി​ല്‍​നി​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നും ഇ​ദ്ദേ​ഹം സ​മ​യം ക​ണ്ടെ​ത്തു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം പ​തി​വാ​യ​പ്പോ​ള്‍ യു​വാ​ക്ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്നു ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ച് രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ന്ന​ത് ജി​ജോ ജോ​സ​ഫാ​യി​രു​ന്നു.

ര​ണ്ടാം​പ്രാ​വ​ശ്യ​മാ​ണ് മു​ള്ള​രി​ങ്ങാ​ട് വാ​ര്‍​ഡി​നെ ഇ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നെ​ന്ന നി​ല​യി​ല്‍ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നി​ലും ഇ​ദ്ദേ​ഹം ഏ​റെ ശ്ര​ദ്ധാ​ലു​വാ​ണ്. മെം​ബ​റെ​ന്ന പ​ദ​വി മാ​റ്റി​വ​ച്ച് വാ​ര്‍​ഡി​ലെ ഏ​തു ജോ​ലി​യും ചെ​യ്യാ​നും താ​ഴേ​ക്കി​റ​ങ്ങി​വ​രാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് തെ​ല്ലും മ​ടി​യി​ല്ല. ഈ ​ലാ​ളി​ത്യ​വും വി​ന​യാ​ന്വി​ത​മാ​യ പെ​രു​മാ​റ്റ​വും സേ​വ​ന സ​ന്ന​ദ്ധ​ത​യു​മാ​ണ് ജി​ജോ​യെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.

Latest News

Corehub Up