ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ഷാൻചി പ്രവിശ്യയുടെ തലസ്ഥാനമായ തായുവാനിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. 60 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു.
അപകടത്തിൽ പരിക്കേറ്റ 25 പേർ ഇപ്പോഴും ചികിത്സയിലാണെന്നും ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. നഗരത്തിലെ 40 നിലകളുള്ള കെട്ടിടത്തിനായിരുന്നു തീപിടിച്ചത്.
കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടിത്തം ഒമ്പതാം നില വരെ പടരുകയായിരുന്നു.