Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Multiple Marriages

ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ആ​റ് വി​വാ​ഹ​ങ്ങ​ൾ; ആ​ദ്യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ യു​വാ​വ് പി​ടി​യി​ൽ

ഗോ​ഹ​ട്ടി: വ്യാ​ജ പേ​രു​ക​ളും രേ​ഖ​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി ആ​റ് യു​വ​തി​ക​ളെ വി​വാ​ഹം ക​ഴി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​സാ​മി​ലെ നാ​ഗോ​ൺ ജി​ല്ല​യി​ലെ സ​മാ​ഗു​രി സ്വ​ദേ​ശി​യാ​യ ജു​മ്മു​ദ്ദീ​ൻ അ​ഹ​മ്മ​ദി​നെ​യാ​ണ് ഹ​തോ​വാ​ൾ പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ ആ​ദ്യ ഭാ​ര്യ​യാ​യ ര​ഞ്ജു മു​സ​ഹാ​രി (ഫ​രീ​ദ ബീ​ഗം) ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

രാ​ജു ബോ​റ, ഉ​ത്പ​ൽ ബോ​റ, ഉ​ത്പ​ൽ സൈ​കി​യ തു​ട​ങ്ങി വി​വി​ധ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2001-ൽ '​രാ​ജു ബോ​റ' എ​ന്ന പേ​രി​ൽ തേ​സ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ ബോ​ഡോ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ ആ​ദ്യം വി​വാ​ഹം ക​ഴി​ച്ച​ത്. തു​ട​ർ​ന്ന് ക​ളി​യാ​ബോ​ർ, കാ​ർ​ബി ആം​ഗ്ലോ​ങ്, തേ​സ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള മ​റ്റ് സ്ത്രീ​ക​ളെ​യും വ്യ​ത്യ​സ്ത പേ​രു​ക​ളി​ൽ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പാ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ ഇ​യാ​ൾ നി​ർ​മി​ച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ഹ​മ്മ​ദി​ന്‍റെ അ​റ​സ്റ്റി​ൽ താ​ൻ ഏ​റെ സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും 2001 മു​ത​ൽ താ​ൻ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും ആ​ദ്യ ഭാ​ര്യ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ന്നെ​ക്കൂ​ടാ​തെ മ​റ്റ് അ​ഞ്ച് സ്ത്രീ​ക​ളെ​ക്കൂ​ടി ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ച​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി.

മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തെ​യും അ​ഹ​മ്മ​ദ് എ​തി​ർ​ത്തി​രു​ന്ന​താ​യി യു​വ​തി ആ​രോ​പി​ച്ചു. പ​ഠ​നം നി​ർ​ത്തി ജോ​ലി​ക്ക് പോ​യി പ​ണം സ​മ്പാ​ദി​ക്കാ​ൻ ഇ​യാ​ൾ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ഇ​തോ​ടെ മ​ക്ക​ൾ​ക്ക് സ്കൂ​ൾ, കോ​ള​ജ് പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. അ​ഹ​മ്മ​ദി​ന്‍റെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം അ​മ്മാ​യി​യ​മ്മ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും, ഈ ​വി​വാ​ഹ​ങ്ങ​ൾ​ക്കെ​ല്ലാം അ​വ​ർ കൂ​ട്ടു​നി​ന്ന​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ (BNS) 82, 84, 83, 81, 69, 319 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ച വ്യാ​ജ രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ചും വി​വാ​ഹ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up