Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MultyCurrencyForexCard

മ​ൾ​ട്ടി ക​റ​ൻ​സി ഫോ​റെ​ക്സ് കാ​ർ​ഡു​മാ​യി ഇ​സാ​ഫ് ബാ​ങ്കും തോ​മ​സ് കു​ക്കും

കൊ​​​ച്ചി: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കും തോ​​​മ​​​സ് കു​​​ക്ക് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡും ചേ​​​ർ​​​ന്ന് ബോ​​​ർ​​​ഡ​​​ർ​​​ലെ​​​സ് പ്രീ​​​പെ​​​യ്ഡ് മ​​​ൾ​​​ട്ടി ക​​​റ​​​ൻ​​​സി കാ​​​ർ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ബാ​​​ങ്കി​​​ന്‍റെ ഫോ​​​റെ​​​ക്സ് സേ​​​വ​​​ന​​​ങ്ങ​​​ളും രാ​​​ജ്യാ​​​ന്ത​​​ര ബാ​​​ങ്കിം​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന്‍റെ ആ​​​ദ്യ കാ​​​ർ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി. ഇ​​​സാ​​​ഫ് ബാ​​​ങ്കി​​​ന്‍റെ ബാ​​​ങ്കിം​​​ഗ്, ഫോ​​​റി​​​ൻ എ​​​ക്സ്ചേ​​​ഞ്ച് സേ​​​വ​​​ന​​​ങ്ങ​​​ളും തോ​​​മ​​​സ് കു​​​ക്കി​​​ന്‍റെ ട്രാ​​​വ​​​ൽ, ഫോ​​​റെ​​​ക്സ് രം​​​ഗ​​​ത്തെ വൈ​​​ദ​​​ഗ്ധ്യ​​​വും സം​​​യോ​​​ജി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു സ​​​ഹ​​​ക​​​ര​​​ണം. ഒ​​​റ്റ പ്രീ​​​പെ​​​യ്ഡ് കാ​​​ർ​​​ഡി​​​ലൂ​​​ടെ ഒ​​​ന്നി​​​ല​​​ധി​​​കം വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും വി​​​ദേ​​​ശ​​​ത്തു​​​ള്ള അം​​​ഗീ​​​കൃ​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​നും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ക​​​ഴി​​​യും.

വി​​​ദേ​​​ശ​​​യാ​​​ത്ര​​​യ്ക്കി​​​ടെ പ​​​ണം കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തു കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

ച​​​ട​​​ങ്ങി​​​ൽ തോ​​​മ​​​സ് കു​​​ക്ക് (ഇ​​​ന്ത്യ) ലി​​​മി​​​റ്റ​​​ഡി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് ഫോ​​​റെ​​​ക്സ് കാ​​​ർ​​​ഡ്സ് വി​​​ഭാ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​തീ​​​ഖ് ഖാ​​​ൻ, ഫോ​​​റെ​​​ക്സ് സ​​​ർ​​​വീ​​​സ​​​സ് വി​​​ഭാ​​​ഗം സോ​​​ണ​​​ൽ ഹെ​​​ഡ് സു​​​ശാ​​​ന്ത് ശ്രീ​​​നി​​​വാ​​​സ്, ഇ​​​സാ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സി.​​​പി. ഗി​​​രീ​​​ഷ്, കെ.​​​കെ. ച​​​ന്ദ്രാം​​​ഗ​​​ദ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ദ്യ കോ-​​​ബ്രാ​​​ൻ​​​ഡ​​​ഡ് കാ​​​ർ​​​ഡ് ഡോ. ​​​കെ. പോ​​​ൾ തോ​​​മ​​​സി​​​നു കൈ​​​മാ​​​റി.

Latest News

Corehub Up