Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MumbaiTrafficPolice

Kouthukam

തു​ര​ങ്ക​ത്തി​നു​ള്ളി​ൽ റോ​ങ് സൈ​ഡി​ൽ കാ​ർ പാ​യി​ച്ച് ഡ്രൈ​വ​ർ! വീ​ഡി​യോ പു​റ​ത്ത്

മും​ബൈ​യി​ലെ തീ​ര​ദേ​ശ പാ​ത​യി​ലെ തു​ര​ങ്ക​ത്തി​ൽ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ കാ​ർ പാ​യി​ച്ച് മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

രാ​ത്രി വേ​ള​യി​ൽ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

കാ​റോ​ടി​ച്ചി​രു​ന്ന വ്യ​ക്തി ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​യാ​ൾ ആ​രോ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ മും​ബൈ പോ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

അ​തി​വേ​ഗ പാ​ത​യി​ലെ ഇ​ത്ത​രം റോ​ങ് സൈ​ഡ് ഡ്രൈ​വിം​ഗ് വ​ലി​യ കൂ​ട്ടി​യി​ടി​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ൽ ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ഗു​രു​ത​ര കു​റ്റ​മാ​ണ്.

കു​റ്റ​ക്കാ​രാ​യ ഡ്രൈ​വ​ർ​മാ​ർ​ക്ക് പി​ഴ​യ്ക്ക് പു​റ​മേ വാ​ഹ​നം ക​ണ്ടു​കെ​ട്ട​ൽ, ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ, ഒ​രു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ എ​ന്നി​വ നേ​രി​ടേ​ണ്ടി വ​രും. ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം.

Latest News

Corehub Up