മുംബൈ ഗേറ്റ്വേ ഓഫ് ഇന്ത്യയിലെ പ്രക്ഷുബ്ധമായ കടലിലേക്ക് ഒരു യുവാവ് സുരക്ഷാ മതിൽ ചാടിക്കടന്ന് ബാക്ക്ഫ്ലിപ്പ് നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ചാടിയതിന് തൊട്ടുപിന്നാലെ ശക്തമായ തിരമാലകളിൽ പെട്ടുപോയ യുവാവ്, കരയിലേക്ക് തിരിച്ചുകയറാൻ ജീവൻ പണയപ്പെടുത്തി പോരാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കൂറ്റൻ തിരമാലകൾ നിരന്തരം പിന്നോട്ട് വലിച്ചെറിഞ്ഞിട്ടും റാമ്പിലെ കയറിൽ പിടിച്ച് അതീവ പ്രയാസത്തോടെയാണ് ഇയാൾ ഒടുവിൽ രക്ഷപെട്ടത്. കാലവർഷ സമയത്തെ ഇത്തരം വിവേകശൂന്യമായ സാഹസികതയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
എന്നാൽ, ഇയാൾ സാധാരണക്കാരനല്ലെന്നും കഴിഞ്ഞ 16 വർഷമായി ഇവിടെ നൂറുകണക്കിന് ആളുകളെ കടലിൽ നിന്ന് രക്ഷപെടുത്തിയ നാസിം ഷെയ്ഖ് എന്ന പ്രാദേശിക രക്ഷകനാണെന്നും ചിലർ വ്യക്തമാക്കുന്നുണ്ട്.
ഈ സംഭവത്തിന്റെ യഥാർഥ പശ്ചാത്തലം വ്യക്തമല്ലെങ്കിലും, മൺസൂൺ കാലത്ത് കടൽത്തീരങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും വെള്ളത്തിൽ ഇറങ്ങരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.