തൃശൂർ: ഡിഎൻഎ പരിശോധനാഫലംകൂടി പുറത്തുവന്നതോടെ മുണ്ടത്തിക്കോട് വെടിക്കോ പ്പുപുര അപകടത്തിൽ 16 പേർ മരിച്ചതായി സ്ഥിരീകരിച്ചു.
കുണ്ടന്നൂർ പുതുക്കാട്ടിൽ വിജയൻ മകൻ സുവിൻ (39), പഴയന്നൂർ വെന്നൂർ പാറക്കുണ്ടിൽ സുദർശനൻ (54), മലപ്പുറം ആലംകോട് പള്ളിയാലിൽപറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് കോർമൻ മകൻ വാസുദേവൻ (54), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണനിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ, മലപ്പുറം എടപ്പാൾ ചൊങ്ങളത്തെൽ വിജയൻ (60), ചേർപ്പ് ഇഞ്ചമുടി ചിറയ്ക്കൽ വടക്കേപ്പുരയ്ക്കൽ ബാലൻ മകൻ ബിജീഷ് (42), പട്ടാമ്പി കോഴിക്കോട്ടേരി കൂലിക്കുന്നുപറമ്പിൽ ചന്ദ്രൻ മകൻ പ്രവീൺ (42), മുണ്ടത്തിക്കോട് കോഴിപറമ്പ് തെക്കുമുറി പന്തലങ്ങാട്ട് മണി മകൻ സതീഷ് (46), എടപ്പാൾ കണ്ണായ് വീട്ടിൽ ചാത്തപ്പൻ മകൻ ഉണ്ണികൃഷ്ണൻ (56), കുണ്ടന്നൂർ ചീരാത്ത് രാജന്റെ മകൻ രാഗേഷ് (29), തൃശൂർ മനക്കൊടി കോലാട്ട് വിജയൻ മകൻ വിഷ്ണു വിനോദ് (35), പുതൂർക്കര അരങ്ങത്ത് ബാബുവിന്റെ മകൻ അഭിജിത്ത് (27), കോട്ടപ്പുറം പള്ളത്ത് കരുമാലി മോഹനന്റെ മകൻ ഗിരീഷ് (42), തെക്കുംകര ദേശം ചോരത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ സുരേഷ് (50) എന്നിവരാണു മരിച്ചത്.
പോസ്റ്റ്മോർട്ടത്തിനുശേഷവും തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹം വിഷ്ണു വിനോദിന്റേതാണെന്നും അപകടസ്ഥലത്തുനിന്ന് ലഭിച്ച ശരീരഭാഗങ്ങൾ കാണാതായിരുന്ന പുതൂർക്കര അഭിജിത്ത്, കോട്ടപ്പുറം ഗിരീഷ്, തെക്കുംകര ദേശം സുരേഷ് എന്നിവരുടേതാണെന്നും കഴിഞ്ഞദിവസം ലഭിച്ച ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്.
നിലവിൽ രണ്ടുപേർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേർ എലൈറ്റ് ഹോസ്പിറ്റലിലും ചികിത്സയിലുണ്ട്. തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അടിയന്തരയോഗത്തിൽ തീരുമാനമായി. ഡിഎൻഎ പരിശോധനാഫലം, പോലീസ് റിപ്പോർട്ട്, ഫോറൻസിക് സർജന്റെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതത്തോടെയാണ് കൈമാറുന്നത്. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശരീരഭാഗങ്ങൾ ലഭിച്ചവരുടെ ബന്ധുക്കളുടെ യോഗംവിളിച്ചു ബോധ്യപ്പെടുത്തിയിട്ടുണ്ട്.
സംഭവസ്ഥലത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തലപ്പിള്ളി താലൂക്ക് ഓഫീസ്: 04884232226 എന്നീ നന്പറുകളിലോ കളക്ടറേറ്റ്: 9447 74424, മെഡിക്കൽ കോളജ്: 8075011853 എന്നീ കൺട്രോൾ റൂമുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.