Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munderi Seed Farm

Malappuram

മു​ണ്ടേ​രി വി​ത്തു​കൃ​ഷിത്തോ​ട്ടം മി​ക​ച്ച ഫാ​മാ​ക്കു​മെ​ന്ന്

എ​ട​ക്ക​ര: മു​ണ്ടേ​രി വി​ത്തു​കൃ​ഷി തോ​ട്ട​ത്തെ സം​സ്ഥാ​ന​ത്തെ മി​ക​ച്ച ഫാ​മാ​ക്കി മാ​റ്റു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റും കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖും പ​റ​ഞ്ഞു. ഫാം ​സ​ന്ദ​ർ​ശി​ച്ച ശേ​ഷം ചേ​ർ​ന്ന സം​യു​ക്ത യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഫാ​മി​​ന്‍റെ വി​ക​സ​ന​ത്തി​ന് ഫ​ണ്ടും കൃ​ഷി മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.
1258 ഏ​ക്ക​ർ ഭൂ​മി​യു​ള്ള സം​സ്ഥാ​ന​ത്തെ വ​ലി​യ വി​ത്തു​കൃ​ഷി തോ​ട്ട​മാ​യ മു​ണ്ടേ​രി​യി​ൽ നി​ല​വി​ൽ 500 ഏ​ക്ക​റി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

മു​ഴു​വ​ൻ സ്ഥ​ല​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മീ​പ​വാ​സി​ക​ൾ​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന സ​മ​ഗ്ര മാ​സ്റ്റ​ർ പ്ലാ​നാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് റ​വ​ന്യു മ​ന്ത്രി​യു​ടെ ചേംബ​റി​ൽ കൃ​ഷി മ​ന്ത്രി​യും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ​യും പ്രാ​ഥ​മി​ക ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ ഇ​ന്ന​ലെ ഫാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

ചാ​ലി​യാ​റി​​ന്‍റെ തീ​ര​ത്തെ ത​ല​പ്പാ​ലി ബ്ലോ​ക്കി​ലെ ഏ​റു​മാ​ട​ത്തി​ലും മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഹ​ണി മി​ഷ​​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തേ​ൻ​കൃ​ഷി, ഫ്രൂ​ട്സ് മി​ഷ​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​വ​ർ​ഗ​ കൃ​ഷി, ജൈ​വ​കൃ​ഷി, ഫാം ​ടൂ​റി​സം എ​ന്നി​വ​യ്ക്ക് ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ഫാ​മി​ൽനി​ന്നു​ള്ള ലാ​ഭ​വി​ഹി​ത​ം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും കൃ​ഷി മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​തി​ർ കാ​ർ​ഷി​ക ക്ല​ബ്ബു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള കാ​ർ​ഷി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ക്കി മു​ണ്ടേ​രി ഫാ​മി​നെ മാ​റ്റും. നി​റ​വ് കാ​ർ​ഷി​ക മേ​ള​യ്ക്ക് റ​വ​ന്യു വ​കു​പ്പി​​ന്‍റെ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ. ക​രീം, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ്, വൈ​സ് പ്ര​സി​ഡ​​ന്‍റ് ഷ​റ​ഫു​ന്നീ​സ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫി​സ​ർ പി. ​ശ്രീ​ലേ​ഖ, ഫാം ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ വി.​വി. സു​രേ​ഷ്, അ​സി​സ്റ്റ​​ന്‍റ് ഡ​യ​റ​ക്‌ട​ർ​മാ​രാ​യ കെ.​കെ. അ​ഞ്ജു, കെ. ​ജം​ഷീ​ർ, കൃ​ഷി ഓ​ഫി​സ​ർ​മാ​രാ​യ പി. ​ജു​നൈ​ദ​ത്ത്, കെ.​കെ. ഷ​ഹ​ൽ, തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ടി.​പി. ബോ​ബ​ൻ, ടി.​വി. വി​നോ​ദ് കു​മാ​ർ, സു​മി​ൻ റോ​സ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ ഫാ​മി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി​മാ​ർ മ​ട​ങ്ങി​യ​ത്.

Latest News

Corehub Up