പാലക്കാട്: മുണ്ടൂർ യുവക്ഷേത്ര കോളജിനു ഗ്ലോബൽ എൻവയോൺമെന്റ് ലീഡർഷിപ്- 2026 അവാർഡ്.പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ഹരിത കാമ്പസ് പ്രവർത്തനങ്ങൾ, വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനുള്ള മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അന്തർദേശീയ അംഗീകാരം യുവക്ഷേത്ര കോളജിനു ലഭിച്ചത്.
ന്യൂഡൽഹിയിലെ എൻഡിഎംസി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോളജിന്റെ അസിസ്റ്റന്റ് ഡയറക്ടറും ട്രെയ്നിംഗ് ആൻഡ് പ്ലേസ്മെന്റ് ഓഫീസറുമായ ഫാ.ഡോ. ലിനോ സ്റ്റീഫൻ ഇമ്മട്ടി അവാർഡ് ഏറ്റുവാങ്ങി.
ഇന്ത്യൻ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന അരുൺ ഗോയൽ, ഡോ. അഞ്ജു മോഹൻ, ഡോ. ഗോപാൽ സാരംഗി, ഡോ.ഡി.പി. സിംഗ് എന്നിവരാണ് അവാർഡ് സമ്മാനിച്ചത്.