Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Municipal

Idukki

തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യ്ക്ക് 75.35 കോ​ടി​യു​ടെ ബ​ജ​റ്റ്

തൊടു​പു​ഴ: ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ട് നി​ര്‍​മാ​ണ​ത്തിന് സ്ഥ​ലം വാ​ങ്ങി ന​ല്‍​കു​ന്ന​തു​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ​യു​ടെ 2026-27 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​ ദീ​പ​ക് അ​വ​ത​രി​പ്പി​ച്ചു.

75.35 കോ​ടി രൂ​പ വ​ര​വും 66.85 കോ​ടി ചെ​ല​വും 8.50 കോ​ടി നീ​ക്കി​യി​രിപ്പ​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ന​ഗ​ര​സ​ഭ​യ്ക്ക് ആ​ധു​നി​ക ഓ​ഫീ​സ് മ​ന്ദി​രം നി​ര്‍​മി​ക്കു​ന്ന​തി​ന് 2.10 കോ​ടി വ​ക​യി​രു​ത്തി. ലോ​റി, വാ​ന്‍ സ്റ്റാ​ന്‍​ഡി​ല്‍ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​തി​നു​ള​ള ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി ഉ​ട​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. ഭൂ​ര​ഹി​ത​ര്‍​ക്ക് വീ​ടു വ​യ്ക്കാ​ന്‍ സ്ഥ​ലം വാ​ങ്ങി ന​ല്‍​കു​ന്ന പ​ദ്ധ​തി​ക്ക് 1.60 കോ​ടി വ​ക​യി​രു​ത്തി. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി 1.11 കോ​ടി വി​നി​യോ​ഗി​ക്കും.

ശാ​ന്തി​തീ​രം പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍ പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണം - 50 ല​ക്ഷം, ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​നോ​ട് ചേ​ര്‍​ന്ന് പു​തി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ടം - 2.50 കോ​ടി, ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യി - നാ​ലു ല​ക്ഷം, ഐ​സി​യു ആം​ബു​ല​ന്‍​സ് -15 ല​ക്ഷം, മ​ങ്ങാ​ട്ടു​ക​വ​ല ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ന് അ​ന​ക്‌​സ് കെ​ട്ടി​ട​നി​ര്‍​മാ​ണം- 1 കോ​ടി, സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ മൊ​ബൈ​ല്‍ ട്രീ​റ്റ്‌​മെ​ന്‍റ് യൂ​ണി​റ്റ് വാ​ങ്ങു​ന്ന​തി​ന് -50 ല​ക്ഷം എ​ന്നി​ങ്ങ​നെ നീ​ക്കി​വ​ച്ചു.

തൊ​ഴി​ല്‍ നൈ​പു​ണ്യം വി​ക​സ​നം- 4 ല​ക്ഷം, കാ​ര്‍​ഷി​ക മേ​ഖ​ല - 25 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം- 20 ല​ക്ഷം, പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​നം- 8 ല​ക്ഷം, ആ​ധു​നി​ക അ​റ​വു​ശാ​ല - 50 ല​ക്ഷം, മു​നി​സി​പ്പ​ല്‍ മൈ​താ​ന ന​വീ​ക​ര​ണം-25 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

ആ​ധു​നി​ക സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ - 25 ല​ക്ഷം, മ​ള്‍​ട്ടി​ലെ​വ​ല്‍ കാ​ര്‍ പാ​ര്‍​ക്കിം​ഗ്- 15 ല​ക്ഷം, ന​ഗ​ര​സ​ഭ പാ​ര്‍​ക്കും പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് മൈ​താ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ച് മ​ഴ​വി​ല്‍ പാ​ലം നി​ര്‍​മാ​ണം- 75 ല​ക്ഷം, ടൗ​ണ്‍​ഹാ​ളും കോ​മ്പൗ​ണ്ടും ന​വീ​ക​ര​ണം- 30 ല​ക്ഷം രൂ​പ​യും മാ​റ്റി​വ​ച്ചു.

അ​മ്പ​ലം ബൈ​പാ​സ് റോ​ഡ് ന​വീ​ക​ര​ണം-10 ല​ക്ഷം, ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം- 51 ല​ക്ഷം, മു​നി​സി​പ്പ​ല്‍ പാ​ര്‍​ക്കി​ല്‍ മ​ള്‍​ട്ടി ഡൈ​മ​ന്‍​ഷ​ണ​ല്‍ തി​യ​റ്റ​ര്‍ -25 ല​ക്ഷം, ഓ​പ്പ​ണ്‍ ജിം- ​നാ​ലു ല​ക്ഷം, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ള്‍ ബി​എം​പി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി, പ​ട്ടി​ക​ജാ​തി ഉ​ന്ന​മ​നം- 1.05 കോ​ടി, പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മം- 10 ല​ക്ഷം,ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം -40 ല​ക്ഷം ,വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സാ​മൂ​ഹി​ക നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 12 കോ​ടി, വി​ധ​വ​ക​ള്‍​ക്ക് വീ​ടു​മെ​യി​ന്റ​ന​ന്‍​സ് -38 ല​ക്ഷം, വ​നി​താ വി​ക​സ​നം- 58 ല​ക്ഷം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ള്‍ -1.90 കോ​ടി, പാ​ര്‍​ക്കു​ക​ളി​ല്‍ ക​ളി ഉ​പ​ക​ര​ണ​ങ്ങ​ള്‍ -7.5 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ കാ​ര്യ അ​ധ്യ​ക്ഷ​രാ​യ പി.​എ.​ഷാ​ഹു​ല്‍​ഹ​മീ​ദ്, മേ​ഴ്‌​സി സെ​ബാ​സ്റ്റ്യ​ന്‍,റം​സി​യ നി​യാ​സ്, ടി.​കെ.​സു​ധാ​ക​ര​ന്‍​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up