Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munnettam

Pathanamthitta

ളാ​ഹ മ​ഞ്ഞ​ത്തോ​ട്ടി​ല്‍ അ​ക്ഷ​ര വെ​ളി​ച്ചം; മു​ന്നേ​റ്റം പ​ദ്ധ​തി​ക്ക് തു​ട​ക്കം

പ​ത്ത​നം​തി​ട്ട: സാ​ക്ഷ​ര​താ മി​ഷ​നും കേ​ര​ള മ​ഹി​ളാ സ​മ​ഖ്യ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന മു​ന്നേ​റ്റം- പ​ട്ടി​ക​വ​ര്‍​ഗ സാ​ക്ഷ​ര​താ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ളാ​ഹ മ​ഞ്ഞ​ത്തോ​ട് ആ​ദി​വാ​സി ഊ​രി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് നി​ര്‍​വ​ഹി​ച്ചു. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രെ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കു​ക, തു​ട​ര്‍​പ​ഠ​നം സാ​ധ്യ​മാ​ക്കു​ക, സ്ത്രീ​ശക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് മു​ന്നേ​റ്റം പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി സാ​ക്ഷ​ര​ത, നാ​ലാം ത​രം, ഏ​ഴാം ത​രം, പ​ത്താം​ത​രം, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ പ്ര​ത്യേ​ക ക്ലാ​സു​ക​ള്‍ പ​ട്ടി​ക​വ​ര്‍​ഗ മേ​ഖ​ല​ക​ളി​ല്‍ ആ​രം​ഭി​ക്കും. നി​ര​ക്ഷ​ര​ര്‍​ക്ക് 120 മ​ണി​ക്കൂ​ര്‍ ക്ലാ​സ് ന​ല്കി പാ​തി​വ​ഴി​യി​ല്‍ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കും വേ​ണ്ടി പ​ട്ടി​ക​വ​ര്‍​ഗ ഊ​രു​ക​ളി​ല്‍ നാ​ലാം ത​രം തു​ല്യ​താ കോ​ഴ്‌​സ് ആ​രം​ഭി​ക്കും. ആ​റു​മാ​സം അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ജോ​ലി​യെ ബാ​ധി​ക്കാ​തെ ക്ലാ​സ് ന​ല്‍​കി പ​രീ​ക്ഷ ന​ട​ത്തി നാ​ലാം ത​ര​ത്തി​ന് തു​ല്യ​മാ​യ ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.

എ​സ്എ​സ്എ​ല്‍​സി ജ​യി​ച്ച​വ​ര്‍​ക്കു വേ​ണ്ടി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്‌​സും ആ​രം​ഭി​ക്കും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​വ​ര്‍​ക്ക് ഏ​ത് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലും ചേ​ര്‍​ന്ന് ഡി​ഗ്രി പ​ഠ​നം ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്.

ച​ട​ങ്ങി​ല്‍ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു വ​യ​റ​ന്‍​മ​രു​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​ശാ​ന്ത്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹി​ള സ​മ​ഖ്യ ജി​ല്ലാ പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​പി. ആ​ശ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ഉ​ത്ത​മ​ന്‍, സ​തീ​ഷ് മോ​ന്‍, ഊ​ര് മൂ​പ്പ​ന്‍​മാ​രാ​യ വി.​കെ. രാ​ജു, നാ​രാ​യ​ണ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​ശി​ക​ല, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഗോ​വി​ന്ദ്, എ​സ​ടി പ്ര​മോ​ട്ട​ര്‍ വി.​ബി. ബി​ജി, റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രേ​ര​ക് എം.​എ​സ്. സു​മം​ഗ​ല,ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ജീ​വ​ന​ക്കാ​രി സു​മ, മ​ഹി​ള സ​മ​ഖ്യ സേ​വി​നി എ​സ്. ര​ജ​നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up