പാറശാല: പുത്തന്കടക്ക് സമീപം റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തിരിക്കുന്ന സ്ഥലത്ത് ചുമരെഴുത്ത് കലാകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. മുര്യങ്കര ചെറുവിളാകത്ത് പുത്തന്‍വീട്ടില്‍ ജയചന്ദ്രന് (56-ആര്‍ട്ടിസ്റ്റ് ഉണ്ണി) ആണ് മരിച്ചത് .
കഴിഞ്ഞദിവസം ഉച്ചക്ക് രണ്ട് മണിയോടെ വെയിലത്ത് മരിച്ച് കിടക്കുന്നനിലയില്‍ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മരണം സൂര്യാതപം കാരണമാണെന്ന് സംശയിക്കുന്നു. വാണിജ്യ സ്ഥാപനങ്ങളുടെയും മറ്റും ബോര്‍ഡുകളും ചിത്രങ്ങളും വരയ്ക്കുന്നതാണ് ഇദ്ദേഹത്തിന്റെ തൊഴില്‍. പാറശാല പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി മൃതദേഹം പാറശാല സര്‍ക്കാര്‍ താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ. ഗീതാകുമാരി.