Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Of Alabama

America

അ​ല​ബാ​മ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥന്‍റെ​ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ചു

 

അ​ല​ബാ​മ:​അ​ല​ബാ​മ​യി​ൽ ഷെ​ഫീ​ൽ​ഡ് പൊ​ലി​സ് സ​ർ​ജ​ന്‍റ് നി​ക്ക് റി​സ്ന​റെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ബ്ര​യാ​ൻ ലാ​ൻ​സിംഗ് മാ​ർ​ട്ടി​ന് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. അ​ഞ്ച് വ​ർ​ഷം നീ​ണ്ടു​നി​ന്ന നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കൊ​ടു​വി​ലാ​ണ് വി​ധി.

2021 ഒ​ക്ടോ​ബ​ർ 1-ന് ​അ​ല​ബാ​മ​യി​ലെ മ​സി​ൽ ഷോ​ൾ​സി​ൽ മോ​ഷ്ടി​ച്ച വാ​ഹ​നം സം​ബ​ന്ധി​ച്ച സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പൊലിസു​കാ​ർ​ക്ക് നേ​രെ പ്ര​തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ സ​ർ​ജ​ന്‍റ് നി​ക്ക് റി​സ്ന​ർ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ആ​ശു​പ​ത്രി​യി​ൽ​ മ​ര​ണ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രു പൊ​ലിസു​കാ​ര​നും പ്ര​തി​യു​ടെ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്രി​ക​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

കാ​പ്പി​റ്റ​ൽ മ​ർ​ഡ​ർ ഉ​ൾ​പ്പെ​ടെ 10 ഫെ​ലൂ​ണി കു​റ്റ​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജു​റി​യു​ടെ സ​ർ​വ​ക​ക​ണ്ഠേ​ന​യു​ള്ള ശു​പാ​ർ​ശ പ​രി​ഗ​ണി​ച്ചാ​ണ് ജ​ഡ്ജി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്.

ശി​ക്ഷാ​വി​ധി​ക്ക് മു​ൻ​പ് കോ​ട​തി​യി​ൽ സം​സാ​രി​ച്ച പ്ര​തി, ത​നി​ക്ക് പൊ​ലി​സി​ൽ നി​ന്നും മോ​ശം അ​നു​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ആ​രോ​പി​ക്കു​ക​യും കൊ​ല്ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ടും​ബ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യ്യാ​റാ​കു​ക​യും ചെ​യ്തി​ല്ല. മു​ൻ​പ് മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ൽ ​മോ​ചി​ത​നാ​യ വ്യ​ക്തി​യാ​ണ് പ്ര​തി ബ്ര​യാ​ൻ ലാ​ൻ​സിംഗ് മാ​ർ​ട്ടി​ൻ.

Latest News

Corehub Up