Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murdered A Fellow

America

വ​ധ​ശി​ക്ഷ ല​ഭി​ക്കാ​ൻ സ​ഹ ത​ട​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി; ഒടുവിൽ പ്രതിയുടെ വധശിക്ഷ  ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി

ഫ്ലോ​റി​ഡ: വ​ധ​ശി​ക്ഷ ല​ഭി​ക്കാ​ൻ വേ​ണ്ടി സ്വ​ന്തം സ​ഹ ത​ട​വു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ജെ​യിം​സ് റോ​ബ​ർ​ട്ട്സ​ൺ (63) എ​ന്ന ത​ട​വു​കാ​ര​ന്റെ വ​ധ​ശി​ക്ഷ ചൊ​വ്വാ​ഴ്ച ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കി. ഫ്ലോ​റി​ഡ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ മാ​ര​ക​മാ​യ വി​ഷാം​ശം അ​ട​ങ്ങി​യ മൂ​ന്ന് മ​രു​ന്നു​ക​ൾ കു​ത്തി​വ​ച്ചാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.

മാ​ര​ക​മാ​യ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കി​ത്തു​ട​ങ്ങി ഏ​ക​ദേ​ശം 10 മി​നു​ട്ടി​നു​ള്ളി​ൽ അ​ദ്ദേ​ഹം മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു. ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന 17-ാമ​ത്തെ വ​ധ​ശി​ക്ഷ​യാ​ണി​ത്. 2008-ൽ ​ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന സ​ഹ ത​ട​വു​കാ​ര​ൻ ഫ്രാ​ങ്ക് ഹാ​ർ​ട്ടി​നെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റോ​ബ​ർ​ട്ട്സ​ൺ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു.

ജീ​വി​താ​വ​സാ​നം വ​രെ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം വ​ധ​ശി​ക്ഷ​യാ​ണെ​ന്ന് ക​രു​തി​യാ​ണ് താ​ൻ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. ശി​ക്ഷാ​വി​ധി​ക്കെ​തി​രെ​യു​ള്ള അ​പ്പീ​ലു​ക​ളെ​ല്ലാം ഇ​യാ​ൾ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ധ​ശി​ക്ഷ​യ്ക്ക് തൊ​ട്ടു​മു​മ്പ് അ​വ​സാ​ന​മാ​യി എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, "വേ​ണ്ട, എ​നി​ക്ക് കു​ഴ​പ്പ​മൊ​ന്നു​മി​ല്ല" എ​ന്നാ​യി​രു​ന്നു റോ​ബ​ർ​ട്ട്സന്‍റെ​ മ​റു​പ​ടി.

Latest News

Corehub Up