Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muscat

ക്രൂ അംഗത്തിന് അസ്വസ്ഥത: ദോഹ-ബംഗളൂരു ഇൻഡിഗോ വിമാനം മസ്‌കറ്റിൽ ഇറക്കി

മസ്‌കറ്റ്: ദോഹയിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ ക്രൂ അംഗത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.

യാത്രയ്ക്കിടെ ജീവനക്കാരന്‍റെ ആരോഗ്യം വഷളായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തയുടൻ രോഗബാധിതനായ ജീവനക്കാരനെ വിദഗ്ധ പരിശോധനകൾക്കായി മാറ്റുകയും ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.

ലാൻഡിംഗിനെ തുടർന്ന് യാത്രക്കാരുടെ തുടർയാത്ര മുടങ്ങാതിരിക്കാൻ ഇൻഡിഗോ ഉടനടി ഇടപെടുകയും പകരം വിമാനവും പുതിയ ക്രൂ അംഗങ്ങളെയും മസ്‌കറ്റിൽ ഏർപ്പെടുത്തുകയും ചെയ്തു.

അപ്രതീക്ഷിതമായുണ്ടായ ഈ അടിയന്തര ലാൻഡിംഗിനെ തുടർന്ന് യാത്രക്കാർ ഉണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ അധികൃതർ ഔദ്യോഗികമായി ക്ഷമാപണം നടത്തി.

Kerala

മു​ട​ങ്ങി​യി​ട്ട് 19 ദി​വ​സം; മ​സ്ക്ക​റ്റ് ഒ​ഴി​കെ​യു​ള്ള വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​നാ​യി​ല്ല

മ​​​ട്ട​​​ന്നൂ​​​ർ: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​സ്ക്ക​​​റ്റ് ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​യി​​​ല്ല.

ഇ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​രും വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​രും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി. വി​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​വീ​​​സു​​​ക​​​ൾ മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്‌​​​ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

18 ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള നൂ​​​റി​​​ലേ​​​റെ സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്. യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ മാ​​​സം 28ന് ​​​ഉ​​​ച്ച​​​മു​​​ത​​​ലാ​​​ണ് ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​യ​​​ത്.

ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ്, ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​ബു​​​ദാ​​​ബി, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, റി​​​യാ​​​ദ്, മ​​​സ്ക്ക​​​റ്റ്, ഫു​​​ജൈ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ൽ മ​​​സ്ക്ക​​​റ്റി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. സ​​​ർ​​​വീ​​​സു​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​രെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി.

Kerala

12 വിമാനങ്ങൾ പുറപ്പെട്ടു

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ച​​​ര​​​ക്കു വി​​​മാ​​​നം ഉ​​​ൾ​​​പ്പെ​​​ടെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് പു​​​റ​​​പ്പെ​​​ട്ടു.

കു​​​വൈ​​​റ്റി​​​ലേ​​​ക്കാ​​​ണ് ച​​​ര​​​ക്കു​​​വി​​​മാ​​​നം പോ​​​യ​​​ത്. ജി​​​ദ്ദ, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി, മ​​​സ്ക​​​റ്റ്, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നു വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി.

Kerala

​യാ​ത്ര​യ്ക്കി​ടെ കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ദു​ബാ​യി-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി മ​സ്‌​ക​റ്റി​ലി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ദു​ബാ​യി​ല്‍​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി മ​സ്‌​ക​റ്റി​ലി​റ​ക്കി.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളു​ടെ കു​ട്ടി​ക്കാ​ണ് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന വി​മാ​നം അ​ഞ്ചു​മ​ണി​ക്കൂ​ര്‍ വൈ​കി​യാ​ണ് എ​ത്തി​യ​ത്. വി​മാ​നം മൂ​ന്നു​മ​ണി​ക്ക് എ​ത്തി​യ​ശേ​ഷം തി​രി​കെ നാ​ലോ​ടെ​യാ​ണ് സാ​ധാ​ര​ണ ദു​ബാ​യി​ലേ​ക്ക് തി​രി​കെ പു​റ​പ്പെ​ടു​ക.

മ​സ്‌​ക്ക​റ്റി​ല്‍​നി​ന്ന് വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​ത്താ​ന്‍ വൈ​കു​മെ​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് എ​മി​റേ​റ്റ്സ് വി​മാ​ന​ക​മ്പ​നി അ​ധി​കൃ​ത​ര്‍ സെ​ക്യൂ​രി​റ്റി മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന 330 യാ​ത്ര​ക്കാ​രെ​യും ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി.

വി​മാ​നം രാ​വി​ലെ എ​ട്ടോ​ടെ എ​ത്തി​യെ​ങ്കി​ലും ക്യാ​ബി​ന്‍ ക്രൂ​വി​ന്‍റെ ജോ​ലി​സ​മ​യം ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ദു​ബാ​യി​ലേ​ക്കു​ള​ള തു​ട​ര്‍​യാ​ത്ര റ​ദ്ദാ​ക്കി. ക്യാ​ബി​ന്‍ ക്രൂ​വി​നെ​യും വി​ശ്ര​മി​ക്കു​ന്ന​തി​ന് ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് രാ​ത്രി 10.30-ഓ​ടെ വി​മാ​നം 330 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മി​റേ​റ്റ് വി​മാ​ന ക​മ്പ​നി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

NRI

മ​ല​യാ​ളി എ​ൻ​ജി​നി​യ​ർ മ​സ്‌​ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മ​സ്‌​ക​റ്റ്: മ​ല​യാ​ളി​യാ​യ യു​വ എ​ൻ​ജി​നി​യ​ർ മ​സ്‌​ക​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പി​റ​വം രാ​മ​മം​ഗ​ലം കു​ന്ന​ത്ത് കൃ​ഷ്‌​ണ കെ. ​നാ​യ​ർ(44) ആ​ണു മ​രി​ച്ച​ത്. മ​സ്ക​റ്റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ താ​മ​സി​ക്കു​ന്ന​തി​ന​ടു​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

രാ​മ​മം​ഗ​ലം കു​ന്ന​ത്ത് പ​രേ​ത​നാ​യ പി.​എ​ൻ. ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ (റി​ട്ട. അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്‌​ഇ​ബി ബ്ര​ഹ്മ​പു​രം)​യു​ടെ​യും സ​തി​യു​ടെ​യും മ​ക​നാ​ണ്.

ഭാ​ര്യ: സ്വ​പ്ന മോ​ഹ​ൻ കൊ​മ്മ​ല​യി​ൽ ക​ട​യി​രു​പ്പ് (സീ​നി​യ​ർ ക്ല​ർ​ക്ക്, താ​ലൂ​ക്ക് ഓ​ഫീ​സ് മൂ​വാ​റ്റു​പു​ഴ). മ​ക്ക​ൾ: ര​ഘു​റാം കൃ​ഷ്‌​ണ, പൂ​ർ​ണി​മ കൃ​ഷ്‌​ണ (ഇ​രു​വ​രും ക​ട​യി​രു​പ്പ് സെ​ന്‍റ് പീ​റ്റേ​ഴ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ‌​ൾ വി​ദ്യാ​ർ​ഥി​ക​ൾ).

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഞാ​യ​റാ​ഴ്ച 2.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Latest News

Corehub Up