Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mushroom Cultivation

Wayanad

കൂ​ണ്‍​കൃ​ഷി​യി​ൽ നൂറു​മേ​നി വി​ള​യി​ച്ച് കൃ​പാ​ല​യ സ​്പെ​ഷ്യ​ൽ സ്കൂ​ൾ

പു​ൽ​പ്പ​ള്ളി: പ​ഠ​ന​ത്തോ​ടൊ​പ്പം കൂ​ണ്‍ കൃ​ഷി​യി​ൽ മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ് പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും. സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​യം പ​ര്യാ​പ്ത​ത​യും തൊ​ഴി​ൽ​പ​രി​ശീ​ല​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ണ്‍ കൃ​ഷി ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ആ​രം​ഭി​ച്ച​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും 2023ലെ ​ക​ർ​ഷ അ​വാ​ർ​ഡ് നേ​ടി​യ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​യി​രു​ന്നു. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ടെ​റ​സി​ലാ​ണ് കൂ​ണ്‍ കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യാ​ണ് ഇ​വി​ടെ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം പൂ​ർ​ണ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്. ഏ​റെ ശു​ചി​ത്വം ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് കൃ​ഷി​യെ പ​രി​പാ​ലി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബെ​ഡ് ത​യാ​റാ​ക്ക​ൽ, ന​ന​യ്ക്ക​ൽ, വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തു​ന്നു​ണ്ട്. കൂ​ണ്‍ കൃ​ഷി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൃ​ഷി ചെ​യ്തെ​ടു​ത്ത കൂ​ണ്‍ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കും. ഇ​വി​ടെ​നി​ന്ന് പ​രി​ശീ​ല​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ സ്വ​ന്ത​മാ​യി കൂ​ണ്‍ കൃ​ഷി ചെ​യ്യാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ഥ​ല​ത്ത് കൂ​ണ്‍ കൃ​ഷി ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും. ഇ​വ​ർ​ക്ക് ര​ക്ഷി​താ​ക്ക​ളു​ടെ എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മു​ണ്ട്. കൂ​ണ്‍ കൃ​ഷി​യെ​പ്പ​റ്റി പ​ഠി​ക്കു​ന്ന​തും കൂ​ണ്‍ വാ​ങ്ങു​ന്ന​തി​നു​മാ​യി നി​ര​വ​ധി​പേ​രാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്.

Latest News

Corehub Up