Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MusicalProgramme

America

"സ്വ​ർ​ഗീ​യ​നാ​ദം' സം​ഗീ​ത പ​രി​പാ​ടി​ ഇ​ന്ന്

അ​റ്റ്ലാ​ന്‍റാ: സം​ഗീ​ത​ത്തി​ലൂ​ടെ​യും വ​ച​ന​ത്തി​ലൂ​ടെ​യും വി​ശ്വാ​സി​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന "സ്വ​ർ​ഗീ​യ​നാ​ദം' ലൈ​വ് സ്ട്രീ​മിം​ഗ് സം​ഗീ​ത പ​രി​പാ​ടി​യു​ടെ 51-ാം പ​തി​പ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

പ​രി​പാ​ടി​യി​ലെ "ഫേ​സ് ടു ​ഫേ​സ്' വി​ഭാ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ലു​ബ്ബോ​ക്ക് ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, സാ​ൻ അ​ന്‍റോ​ണി​യോ മാ​ർ​ത്തോ​മ്മ കോ​ൺ​ഗ്രി​ഗേ​ഷ​ൻ എ​ന്നി​വ​യു​ടെ വി​കാ​രി റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ഡോ. ​സൂ​സ​ൻ അ​ല​ക്സ് പ്രാ​രം​ഭ പ്രാ​ർ​ഥന​യും മാ​ത്യു സാ​മു​വ​ൽ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​യും നി​ർ​വ​ഹി​ക്കും. സ​ണ്ണി, സാ​ബു, അ​ജി, സി​ജി, റി​ട്ടു, മേ​ഴ്‌​സി, ഇ​ഷ വി​നി​ഷ് എ​ന്നി​വ​ർ സം​ഗീ​ത വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കും.

ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ സം​ഗീ​ത പ്രേ​മി​ക​ളെ​യും വി​ശ്വാ​സി​ക​ളെ​യും ഈ ​ആ​ത്മീ​യ സം​ഗീ​ത വി​രു​ന്നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നതായി സം​ഘാ​ട​ക​ർ അറിയിച്ചു.

പ​രി​പാ​ടി​യു​ടെ സ​മ​യം: വെ​ള്ളി​യാ​ഴ്ച രാ​ത്രി എട്ടിന് (ഇഎസ്ടി), രാ​ത്രി എഴ്(ഡാ​ള​സ്/സിഎസ്ടി), ശ​നി​യാ​ഴ്ച രാ​വി​ലെ 6:30 (ഇ​ന്ത്യ​ൻ സ​മ​യം).

സൂം മീ​റ്റിം​ഗ് ഐ​ഡി: 769 374 4841, പാ​സ്‌​വേ​ഡ്: music.

Latest News

Corehub Up