Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthanga Land

മു​ത്ത​ങ്ങ ഭൂ​സ​മ​രം : മു​ന്‍ അ​ധ്യാ​പ​ക​ന് 12.5 ല​ക്ഷം ന​ഷ്‌​ട​പ​രി​ഹാ​രം

ക​​​ല്‍​പ്പ​​​റ്റ: വ​​​യ​​​നാ​​​ട് വ​​​ന്യ​​​ജീ​​​വി സ​​​ങ്കേ​​​ത​​​ത്തി​​​ലെ മു​​​ത്ത​​​ങ്ങ വ​​​ന​​​ത്തി​​​ല്‍ 2003ല്‍ ​​​ആ​​​ദി​​​വാ​​​സി ഗോ​​​ത്ര​​​മ​​​ഹാ​​​സ​​​ഭ ന​​​യി​​​ച്ച ഭൂ​​​സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ പൊ​​​ലി​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ വ​​​യ​​​നാ​​​ട് ഡ​​​യ​​​റ്റ് മു​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ കെ.​​​കെ. സു​​​രേ​​​ന്ദ്ര​​​ന് 12.5 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ച്ച് സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. സു​​​രേ​​​ന്ദ്ര​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പാ​​​ണ് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​ത്.

സു​​​രേ​​​ന്ദ്ര​​​നെ മ​​​ര്‍​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ‌ട്ട ബ​​​ത്തേ​​​രി മു​​​ന്‍ സി​​​ഐ വി. ​​​ദേ​​​വ​​​രാ​​​ജ്, എ​​​സ്‌​​​ഐ പി. ​​​വി​​​ശ്വം​​​ഭ​​​ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത ആ​​​സ്തി​​​ക​​​ളി​​​ല്‍​നി​​​ന്നു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​റ് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ സ​​​ഹി​​​തം മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ഈ​​ടാ​​ക്കു​​ന്ന​​തി​​ന് സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് മേ​​​ധാ​​​വി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു. പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ നി​​​ഷേ​​​ധി​​​ച്ച നീ​​​തി​​​യാ​​​ണ് സ​​​തീ​​​ശ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്നും സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ പ്ര​​​തി​​​ക​​​രി​​​ച്ചു.

അ​​​റ​​​സ്റ്റ് 2003 ഫെ​​​ബ്രു​​​വ​​​രി 23ന്


മു​​ത്ത​​ങ്ങ സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് 2003 ​ഫെ​​​ബ്രു​​​വ​​​രി 23നാ​​​ണ് സു​​​രേ​​​ന്ദ്ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​റ്റേ​​​ന്ന് ക​​​ണ്ണൂ​​​ര്‍ സെ​​​ന്‍​ട്ര​​​ല്‍ ജ​​​യി​​​ലി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ലാ​​​യി. ക​​​സ്റ്റ​​​ഡി മ​​​ര്‍​ദ​​​ന​​​ത്തി​​​ല്‍ ക​​​ര്‍​ണ​​​പു​​​ടം ത​​​ക​​​ര്‍​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്ര​​​യി​​​ലാ​​​ണ് ചി​​​കി​​​ത്സ ന​​​ല്‍​കി​​​യ​​​ത്. വൈ​​​ദ്യ​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​ര്‍​ണ​​​പു​​​ടം ത​​​ക​​​ര്‍​ന്ന​​​തു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

കേ​​​സി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍​നി​​​ന്നു ജാ​​​മ്യം നേ​​​ടി മാ​​​ര്‍​ച്ച് 30നാ​​​ണ് ജ​​​യി​​​ല്‍​മോ​​​ചി​​​ത​​​നാ​​​യ​​​ത്. മു​​​ത്ത​​​ങ്ങ സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗൂ​​​ഢാ​​​ലോ​​​ച​​​ന, വ​​​ന​​​ത്തി​​​ല്‍ കു​​​ടി​​​യി​​​റ​​​ക്കു ന​​​ട​​​ന്ന ദി​​​വ​​​സം ഉ​​​ണ്ടാ​​​യ പൊ​​​ലി​​​സു​​​കാ​​​ര​​​ന്‍റെ മ​​​ര​​​ണം എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സു​​​രേ​​​ന്ദ്ര​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ല്‍ ലോ​​​ക്ക​​​ല്‍ പൊ​​ലി​​​സും ക്രൈം​​​ബാ​​​ഞ്ചും അ​​​ന്വേ​​​ഷി​​​ച്ച കേ​​​സ് പി​​​ന്നീ​​​ട് സി​​​ബി​​​ഐ​​​ക്കു വി​​​ട്ടി​​​രു​​​ന്നു. സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ല്‍ സു​​​രേ​​​ന്ദ്ര​​​ന്‍ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നി​​​ല്ല. 2004ലാ​​​ണ് ന​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സു​​​രേ​​​ന്ദ്ര​​​ന്‍ ഹ​​​ര്‍​ജി ഫ​​​യ​​​ല്‍ ചെ​​​യ്ത​​​ത്. 2018ൽ ​​ഡ​​​യ​​​റ്റി​​​ല്‍​നി​​​ന്നു വി​​​ര​​​മി​​​ച്ചു.

സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ത​​​ള്ളി

സു​​​രേ​​​ന്ദ്ര​​​ന് ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​പ​​​ക​​​രം ബ​​​ത്തേ​​​രി സ​​​ബ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ മു​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. അ​​​പ്പീ​​​ല്‍ 2026 മാ​​​ര്‍​ച്ച് 16ന് ​​​ത​​​ള്ളി​​​യ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​ട​​​തി മൂ​​​ന്നു മാ​​​സ​​​ത്തി​​​ന​​​കം ന​​ഷ്‌​​ട​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.
ഈ ​​​കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും ന​​ഷ്‌​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സു​​​രേ​​​ന്ദ്ര​​​ന്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ട​​​ത്തി​​​പ്പു​​​ഹ​​​ര്‍​ജി ഫ​​​യ​​​ല്‍ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ നേ​​​രി​​​ല്‍ ക​​​ണ്ട് നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യ​​​ത്.

ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ആ​​ദ്യം വി​​ധി​​ച്ച​​ത് ബ​​​ത്തേ​​​രി സ​​​ബ് കോ​​​ട​​​തി

മു​​​ത്ത​​​ങ്ങ കേ​​​സി​​​ല്‍ പൊ​​​ലി​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ മ​​​ര്‍​ദ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​കു​​​ക​​​യും ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യും ചെ​​​യ്ത സു​​​രേ​​​ന്ദ്ര​​​നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ബ​​​ത്തേ​​​രി സ​​​ബ് കോ​​​ട​​​തി 202 ജ​​​നു​​​വ​​​രി​​​യി​​​ല്‍ ഉ​​​ത്ത​​​ര​​​വാ​​​യി​​​രു​​​ന്നു.

സ​​​ര്‍​ക്കാ​​​ര്‍ തു​​​ക ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഇ​​​തു ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളി​​​ല്‍​നി​​​ന്ന് ഈ​​​ടാ​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ന്യാ​​​യ​​​മാ​​​യ അ​​​റ​​​സ്റ്റി​​​നും ക​​​ര്‍​ണ​​​പു​​​ടം ത​​​ക​​​രു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ക്രൂ​​​ര​​​മാ​​​യി മ​​​ര്‍​ദി​​​ച്ച​​​തി​​​നും 14 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

അ​​​ന്ന​​​ത്തെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, വ​​​യ​​​നാ​​​ട് ജി​​​ല്ലാ ക​​​ള​​ക്‌​​ട​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി, ബ​​​ത്തേ​​​രി സ​​​ര്‍​ക്കി​​​ള്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്‌​​ട​​​ര്‍ വി. ​​​ദേ​​​വ​​​രാ​​​ജ്, എ​​​സ്‌​​​ഐ പി. ​​​വി​​​ശ്വം​​​ഭ​​​ര​​​ന്‍, എ​​​എ​​​സ്‌​​​ഐ സി.​​​എം. മ​​​ത്താ​​​യി, ഹെ​​​ഡ് കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ വ​​​സ​​​ന്ത​​​കു​​​മാ​​​ര്‍, കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ കെ.​​​ആ​​​ര്‍. ര​​​ഘു​​​നാ​​​ഥ​​​ന്‍, സ്‌​​​പെ​​​ഷ്യ​​​ല്‍ ബ്രാ​​​ഞ്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​രെ എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി.

Latest News

Corehub Up