Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuttilTreeFellingCase

റോ​ജി​യു​ടെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ചു; മു​ട്ടി​ല്‍ മ​രം​മു​റി കേ​സും വ​ഞ്ച​നാ കേ​സും ഇ​നി ഒ​രു കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ഞ്ച​നാ​ക്കേ​സ് ബ​ത്തേ​രി കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ൽ മ​രം​മു​റി​ക്കേ​സും ഇ​തെ കോ​ട​തി​യി​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ൽ പ​രി​ഗ​ണി​ച്ചു​വ​രു​ന്ന വ​ഞ്ച​നാ​ക്കേ​സ് ബ​ത്തേ​രി കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഒ​ന്നാം പ്ര​തി റോ​ജി അ​ഗ​സ്റ്റി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മ​രം​മു​റി​ക്കേ​സി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ത്രമെ വ​ഞ്ച​നാ​ക്കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ചോ​റ്റാ​നി​ക്ക​ര കോ​ട​തി​യി​ലെ വ​ഞ്ച​നാ​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് റോ​ജി അ​ഗ​സ്റ്റി​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​രം​മു​റി​ക്കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. 

ര​ണ്ട് കേ​സു​ക​ളും ഒ​രേ കോ​ട​തി​യി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ​ക്കാ​യി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ആ​ർ. ബ​സ​ന്തും അ​ഭി​ഭാ​ഷ​ക​ൻ പി. ​വി​ഷ്ണു​വും വാ​ദി​ച്ച​ത്. അ​തേ​സ​മ​യം മ​രം​മു​റി​ക്കേ​സും വ​ഞ്ച​നാ​ക്കേ​സും വ്യ​ത്യ​സ്ത കേ​സു​ക​ളാ​ണെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ആ​കെ 37 കേ​സു​ക​ളു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ദി​ച്ചു. ര​ണ്ട് കേ​സു​ക​ളി​ലും തെ​ളി​വു​ക​ൾ പ്ര​ത്യേ​കം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എം.​ആ​ർ. ര​മേ​ഷ് ബാ​ബു​വും സ്റ്റാ​ൻ​ഡിം​ഗ് കോ​ൺ​സ​ൽ അ​ൽ​ജോ കെ. ​ജോ​സ​ഫും ഹാ​ജ​രാ​യി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വോ​ടെ മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് കേ​സു​ക​ളു​ടെ​യും തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​നി ബ​ത്തേ​രി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​കും.

Latest News

Corehub Up