Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muttill Tree Felling Case

മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി, വി​ചാ​ര​ണ തു​ട​രും

കൊ​ച്ചി: മു​ട്ടി​ൽ മ​രം​മു​റി​ക്കേ​സുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി റോ​ജി അ​ഗ​സ്റ്റി​ൻ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്പ​ല​മേ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

അ​തേ​സ​മ​യം മു​ട്ടി​ൽ മ​രം​മു​റി​യി​ലെ വ​ഞ്ച​നാ​ക്കേ​സി​ൽ പ്ര​തി റോ​ജി അ​ഗ​സ്റ്റി​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ആ​ന്‍റോ അ​ഗ​സ്റ്റി​നും ജോ​സ്‌​കു​ട്ടി അ​ഗ​സ്റ്റി​നും ഹാ​ജ​രാ​യി​ല്ല. മ​റ്റ് പ്ര​തി​ക​ൾ എ​വി​ടെ​യാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. റോ​ജി​യോ​ട് മാ​റി​നി​ൽ​ക്കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വ​യ​നാ​ട് വ​ന​ഭൂ​മി​യി​ൽ​നി​ന്ന് മ​രം മു​റി​ച്ചെ​ന്ന കേ​സി​ൽ തീ​ർ​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ വി​ചാ​ര​ണ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സാ​ങ്കേ​തി​ക​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

കേ​സു​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ങ്കി​ൽ വി​ചാ​ര​ണ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം ഉ​ന്ന​യി​ക്കേ​ണ്ട​ത് വി​ചാ​ര​ണ കോ​ട​തി​യി​ലാ​ണെ​ന്നും ഹൈ​ക്കോ​ട​തി​യി​ൽ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ന് ത​ട​സ​മി​ല്ല.

വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ​നി​ന്ന് മു​റി​ച്ച ഈ​ട്ടി​മ​ര​ങ്ങ​ൾ വ​നം​വ​കു​പ്പി​ന്‍റെ നി​യ​മ​പ​ര​മാ​യ പാ​സോ​ടെ​യാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന വ്യാ​ജ​രേ​ഖ കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി 1.40 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് അ​മ്പ​ല​മേ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​രി​മു​ക​ൾ മ​ല​ബാ​ർ ടിം​ബേ​ഴ്സ് ഉ​ട​മ എം.​എം.​അ​ലി​യാ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. 

ഈ ​കേ​സി​ലെ വി​ചാ​ര​ണ​യാ​ണ് ചോ​റ്റാ​നി​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. കേ​സി​ൽ 18ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തെ സാ​വ​കാ​ശം തേ​ടി റോ​ജി അ​ഗ​സ്റ്റി​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി ഈ ​മാ​സം 20ന് ​വി​ചാ​ര​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​രു​ന്നു. 

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നേ​രി​ട്ട് ഹാ​ജ​രാ​കാ​നു​ള്ള കോ​ട​തി​യു​ടെ സ​മ​ൻ​സ് അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. 

Latest News

Corehub Up