Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MyReward

നി​ന്‍റെ മാ​ന​മാ​ണ് എ​ന്‍റെ സ​മ്മാ​നം!

കൊച്ചേട്ടന്‍റെ കത്ത്

പ്രി​യ ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

"ജാ​ക്വി​ലി​ൻ നെ​യ്തി​പെ​യ് കി​പ്ലി​മോ'' പ​റ​യാ​ൻ പ്ര​യാ​സ​മു​ള്ള പേ​രാ​ണെ​ങ്കി​ലും, ഇ​ന്ന് ഈ ​പേ​രു പ​റ​യു​ന്പോ​ൾ ലോ​ക കാ​യി​ക ച​രി​ത്ര​ത്തി​ന് രോ​മാ​ഞ്ചം വ​രും! ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ​നി​ന്നു​വ​ന്ന് ഇ​ന്ന് ലോ​ക കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും മ​നു​ഷ്യ​ത്വ​മു​ള്ള സ​ക​ല മ​നു​ഷ്യ​രു​ടെ​യും ഹൃ​ദ​യം കീ​ഴ​ട​ക്കി​യ, വ്യ​ക്തി​ത്വ​സൗ​ന്ദ​ര്യം​കൊ​ണ്ട്, ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച ജാ​ക്വി​ലി​ൻ മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും മ​ര്യാ​ദ​യു​ടെ​യും പ​ര്യാ​യ​മാ​ണ്!
2010ൽ ​ചൈ​ന​യി​ൽ ന​ട​ന്ന പ്ര​ശ​സ്ത​മാ​യ സെ​ങ്ക് - കാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​ര​ത്ത​ൺ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ വ​നി​ത​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ മ​ത്സ​രാ​ർ​ഥി​യാ​യി​രു​ന്നു ജാ​ക്വി​ലി​ൻ.

ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ സ​മ്മാ​ന​ത്തു​ക​യു​ള്ള ഈ ​മ​ത്സ​ര​ത്തി​ൽ വ​നി​ത​ക​ളും പു​രു​ഷ​ന്മാ​രും ഒ​രേ​സ​മ​യം ഒ​രേ ട്രാ​ക്കി​ലൂ​ടെ​ത്ത​ന്നെ​യാ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന​ത്. തു​ട​ക്കം​മു​ത​ൽ ജാ​ക്വി​ലി​ൻ ഒ​ന്നാ​മ​താ​യാ​ണ് ഓ​ടു​ന്ന​ത്. പ​ത്താം കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്പോ​ൾ ജാ​ക്വി​ലി​ൻ ആ ​കാ​ഴ്ച ക​ണ്ടു! ക​ന​ത്ത ചൂ​ടി​ൽ സൂ​ര്യ​താ​പ​ത്താ​ൽ വ​ല​ഞ്ഞ്, നി​ർ​ജ​ലീ​ക​ര​ണം​കൊ​ണ്ട് ക്ഷീ​ണി​ച്ചു വീ​ഴാ​റാ​യ റെ​ൻ യാ​വോ എ​ന്ന അ​ത്‌​ല​റ്റ്! അ​യാ​ൾ ഇ​രു കൈ​ക​ളു​മി​ല്ലാ​ത്ത ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ!

ഓ​ട്ട​ക്കാ​ർ​ക്ക് എ​ടു​ത്തു​കു​ടി​ക്കാ​ൻ വെ​ള്ളം വ​ച്ചി​രി​ക്കു​ന്ന വാ​ട്ട​ർ​സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് അ​യാ​ൾ​ക്ക് വെ​ള്ള​മെ​ടു​ത്തു കു​ടി​ക്കാ​നാ​കു​ന്നി​ല്ല! ആ​രും ഒ​രി​റ്റു​വെ​ള്ളം അ​യാ​ൾ​ക്ക് എ​ടു​ത്തു കൊ​ടു​ക്കു​ന്നു​മി​ല്ല! എ​ങ്കി​ലും ത​ന്‍റെ ല​ക്ഷ്യ​ത്തി​ലെ​ത്താ​നാ​യി എ​ല്ലാം​മ​റ​ന്ന് അ​യാ​ൾ ക​ഷ്ട​പ്പെ​ട്ട് ഓ​ടു​ക​യാ​യി​രു​ന്നു!

10 ല​ക്ഷം തു​ക​യു​ള്ള ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന ജാ​ക്വി​ലി​ൻ, ഓ​ടി​ത്ത​ള​ർ​ന്ന് വീ​ഴാ​ൻ തു​ട​ങ്ങി​യ ആ ​ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ ക​ണ്ട​പ്പോ​ൾ ഓ​ട്ടം നി​ർ​ത്തി. അ​യാ​ൾ​ക്ക് വെ​ള്ളം എ​ടു​ത്തു വാ​യി​ൽ ഒ​ഴി​ച്ചു​കൊ​ടു​ത്ത് സാ​വ​കാ​ശം അ​യാ​ളോ​ടൊ​പ്പം ഓ​ടി! അ​യാ​ൾ ഊ​ർ​ജം വീ​ണ്ടെ​ടു​ത്ത​തി​നു​ശേ​ഷം​മാ​ത്രം ജാ​ക്വി​ലി​ൻ ഓ​ടി! ഒ​ന്നാം​സ്ഥാ​ന​ത്തി​നു​പ​ക​രം ര​ണ്ടാം​സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു!

അ​വ​ൾ​ക്കു​വേ​ണ​മെ​ങ്കി​ൽ മ​റ്റു​ള്ള ഓ​ട്ട​ക്കാ​രെ​പ്പോ​ലെ, അ​യാ​ളെ അ​വ​ഗ​ണി​ച്ച് ഓ​ടാ​മാ​യി​രു​ന്നു! ല​ക്ഷ​ങ്ങ​ൾ നേ​ടാ​മാ​യി​രു​ന്നു! എ​ന്നാ​ൽ ജാ​ക്വി​ലി​ൻ ഓ​ടി​യി​ല്ല. പ​ത്താം കി​ലോ​മീ​റ്റ​ർ​മു​ത​ൽ മു​പ്പ​ത്തെ​ട്ടാം​കി​ലോ​മീ​റ്റ​ർ​വ​രെ 28 കി​ലോ​മീ​റ്റ​ർ ജാ​ക്വി​ലി​ൻ അ​യാ​ളോ​ടൊ​പ്പം അ​യാ​ൾ​ക്കു​വേ​ണ്ടി പ​തി​യെ ഓ​ടി! അ​വ​ളു​ടെ പി​ന്നി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും അ​വ​ളെ പി​ൻ​ത​ള്ളി കു​തി​ച്ചു​പാ​ഞ്ഞ​പ്പോ​ഴും അ​വ​ൾ ആ ​മ​നു​ഷ്യ​നോ​ടൊ​പ്പം വെ​ള്ളം കൊ​ടു​ത്തു​കൊ​ണ്ട് ഓ​ടി!

ഒ​ന്നാം​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ലും ലോ​കം മു​ഴു​വ​നും ജാ​ക്വി​ലി​നെ വാ​ഴ്ത്തി! ബി​ബി​സി, ചൈ​ന ഡെ​യ്‌​ലി, വേ​ൾ​ഡ് അ​ത്‌​ല​റ്റി​ക്സ് എ​ന്നീ മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റാ​യി ഈ ​സം​ഭ​വ​ത്തെ വാ​ഴ്ത്തി! വേ​ൾ​ഡ് ഫെ​യ​ർ​പ്ലേ അ​വാ​ർ​ഡ് ന​ല്കി ലോ​കം ജാ​ക്വി​ലി​നെ ആ​ദ​രി​ച്ചു!

എ​ട്ടാം​വ​യ​സി​ൽ ഒ​രു ഇ​ല​ക്ട്രി​ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു കൈ​ക​ളു​മ​റ്റു​പോ​യ "റെ​ൻ​യാ​വോ' ത​ന്‍റെ ഇ​ല്ലാ​യ്മ​ക​ളെ അ​തി​ജീ​വി​ച്ച് ലോ​ക നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ അ​ദ്ഭു​ത​മ​നു​ഷ്യ​നാ​യി പി​ന്നീ​ടു മാ​റി!

പ്രി​യ കൂ​ട്ടു​കാ​രേ, ഇ​തു നി​ങ്ങ​ളു​ടെ​യും മ​ത്സ​ര​കാ​ല​മാ​ണ്. ക​ലോ​ത്സ​വ​ങ്ങ​ൾ, സ്കൂ​ൾ, ഉ​പ​ജി​ല്ല, ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ക​യാ​ണ്. മ​ത്സ​ര​ങ്ങ​ൾ​ക്ക് തീ​ർ​ച്ച​യാ​യും വീ​റും വാ​ശി​യും വേ​ണം. ദൈ​വം ന​ൽ​കി​യി​ട്ടു​ള്ള ക​ലാ-​കാ​യി​ക ക​ഴി​വു​ക​ളെ​ല്ലാം ന​മ്മ​ൾ പ്ര​ക​ടി​പ്പി​ക്ക​ണം. എ​ന്നാ​ൽ, ന​മ്മോ​ടൊ​പ്പം മ​ത്സ​രി​ക്കു​ന്ന​വ​രോ​ടു​ള്ള ന​മ്മു​ടെ മ​നോ​ഭാ​വം എ​ന്താ​ണ്? എ​ന്താ​യി​രി​ക്ക​ണം?

ന​മ്മു​ടെ കേ​ര​ള​ത്തി​ൽ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​ല​പ്പോ​ഴും ക​ല​ഹ​ങ്ങ​ളും അ​ടി​പി​ടി​യും ഉ​ണ്ടാ​കാ​റു​ണ്ട്. അ​പ്പീ​ലു​ക​ളു​ടെ പ്ര​ള​യ​മാ​ണ് സ്കൂ​ൾ​ത​ലം മു​ത​ൽ! എ​നി​ക്ക് ഒ​ന്നാം​സ​മ്മാ​നം മാ​ത്രം മ​തി. മ​റ്റെ​ല്ലാ മ​ത്സ​രാ​ർ​ഥി​ക​ളും എ​ന്നേ​ക്കാ​ൾ മോ​ശ​മാ​ണ് എ​ന്ന ചി​ന്ത ന​ന്ന​ല്ല! ഞാ​ൻ എ​ന്‍റെ ക​ഴി​വ് പ​ര​മാ​വ​ധി ന​ന്നാ​യി പ്ര​ക​ടി​പ്പി​ക്കും. എ​ന്‍റെ സ​ഹ​മ​ത്സ​രാ​ർ​ഥി​ക​ളും സ​മ്മാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​വ​ർ​ക്കും അ​ർ​ഹി​ക്കു​ന്ന​തു കി​ട്ട​ട്ടെ! ജാ​ക്വി​ലി​ൻ കി​പ്ലി​മോ പ​റ​ഞ്ഞ​ത് പ​ണ​ത്തേ​ക്കാ​ൾ വി​ല​പി​ടി​പ്പു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്. "മ​ത്സ​രി​ക്കു​ന്പോ​ഴും നാം ​മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കേ​ണ്ട​തു​ണ്ട്! പ​ണം എ​ല്ലാം അ​ല്ല! ഒ​ന്നാം​സ്ഥാ​ന​വും ന​മു​ക്ക് എ​പ്പോ​ഴും സം​തൃ​പ്തി ന​ൽ‌​കി​ല്ല! എ​നി​ക്ക് കി​ട്ടി​യ ര​ണ്ടാം​സ​മ്മാ​ന​മാ​ണ് ലോ​ക ചാ​ന്പ്യ​ൻ​പ​ട്ട​ത്തേ​ക്കാ​ൾ എ​നി​ക്കു പ്രി​യ​പ്പെ​ട്ട​ത്. കാ​ര​ണം, അ​വ​ന്‍റെ മാ​ന​മാ​യി​രു​ന്നു, എ​ന്‍റെ യ​ഥാ​ർ​ത്ഥ സ​മ്മാ​നം!''

കൂ​ട്ടു​കാ​രേ, പ​ര​സ്പ​രം ആ​ദ​രി​ച്ചു​കൊ​ണ്ടും വി​ല​മ​തി​ച്ചു​കൊ​ണ്ടും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. സ​മ്മാ​നം കി​ട്ടി​ക്കോ​ട്ടെ. എ​ന്നാ​ൽ, സ​മ്മാ​ന​ത്തേ​ക്കാ​ൾ, അ​പ​ര​ന് അ​ഭി​മാ​നം നേ​ടി​ക്കൊ​ടു​ക്കാ​നു​ള്ള ആ ​മ​ന​സു​ണ്ട​ല്ലോ. അ​ത് ഉ​ജ്വ​ല​മാ​ണ്. ന​മു​ക്കും അ​നു​ക​ര​ണീ​യ​മാ​ണ്.

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,
സ്വ​ന്തം കൊ​ച്ചേ​ട്ട​ൻ

Latest News

Corehub Up