Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Myanmar Hospital

മ്യാൻമർ ആശുപത്രിയിൽ വ്യോമാക്രമണം; 34 മരണം

യാ​ങ്കോ​ൺ: മ്യാ​ൻ​മ​ർ പ​ട്ടാ​ളം ആ​ശു​പ​ത്രി​ക്കു നേ​ർ​ക്കു ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 34 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ട്ട​ന​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. റാ​ഖൈ​ൻ സം​സ്ഥാ​ന​ത്തെ മ്രൗ​ക്ക്-​യു എ​ന്ന പ​ട്ട​ണ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ട്ടാ​ള​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന അ​രാ​ക്ക​ൻ ആ​ർ​മി എ​ന്ന വി​മ​തസേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​മാ​ണി​ത്. മ​രി​ച്ച​തി​ൽ ഭൂ​രി​ഭാ​ഗ​വും രോ​ഗി​ക​ളാ​ണെ​ന്ന് അ​രാ​ക്ക​ൻ ആ​ർ​മിഅ​റി​യി​ച്ചു. പ​ത്തു പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രിച്ചു. പ​ട്ടാ​ള ഭ​ര​ണ​കൂ​ടം പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടി​ല്ല.

മ്യാ​ൻ​മ​റി​ൽ 2021ൽ ​പ​ട്ടാ​ളം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Latest News

Corehub Up