Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N. Subramanian

ച​ങ്ങ​ല​യ്ക്ക് ഭ്രാ​ന്ത് പി​ടി​ച്ചു, പോ​ലീ​സ് ന​ട​പ​ടി ഇ​ര​ട്ട​ത്താ​പ്പ്: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ല്‍​ഹി: കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എ​ന്‍ സു​ബ്ര​ഹ്മ​ണ്യ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

കേ​ര​ള പോ​ലീ​സ് കാ​ണി​ച്ച​ത് കാ​ട്ടു​നീ​തി​യാ​ണെ​ന്നും പോ​ലീ​സ് ന​ട​പ​ടി ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ച​ങ്ങ​ല​യ്ക്ക് ഭ്രാ​ന്ത് പി​ടി​ച്ച സ്ഥി​തി​യാ​ണ്. ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ആ​കെ പ​രി​ര​ക്ഷ ഉ​ള്ള​ത് പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ്. ഒ​രാ​ള്‍​ക്കും വി​മ​ര്‍​ശി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രാ​ളാ​യി​ട്ട് അ​ദ്ദേ​ഹം മാ​റി​യി​രി​ക്കു​ക​യാ​ണ്. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല.

ഈ ​ഒ​രു കേ​സി​ല്‍ അ​ദ്ദേ​ഹ​ത്തിന്‍റെ വീ​ട് വ​ള​ഞ്ഞാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്ത രീ​തി ക​ണ്ടാ​ല്‍ വീ​ട് വ​ള​ഞ്ഞി​ട്ട് കൊ​ല​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന പോ​ലെ ഉ​ണ്ട്. എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?.

ഇ​ത്ത​ര​മൊ​രു കാ​ട്ടാ​ള​ത്ത സം​സ്‌​കാ​രം എ​വി​ടെ നി​ന്നാ​ണ് കി​ട്ടി​യ​ത്. ഏ​ത് ക​മ്മ്യൂ​ണി​സ്റ്റ് ശൈ​ലി​യാ​ണി​ത്?. ഇ​വി​ടെ ന​രേ​ന്ദ്ര​മോ​ദി​യും അ​മി​ത് ഷാ​യും ന​ട​ത്തു​ന്ന അ​തേ കാ​ര്‍​ബ​ണ്‍ പ​തി​പ്പാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്.

ശ​ബ​രി​മ​ല കേ​സി​ല്‍ ഡി ​മ​ണി ഒ​ളി​വി​ല്‍ പോ​യി​ട്ട് കു​റെ​നാ​ളാ​യ​ല്ലോ, പി​ടി​ക്കാ​ന്‍ പ​റ്റി​യോ?. സ​ത്യ​ത്തി​ല്‍ രാ​ഷ്ട്രീ​യ വി​രോ​ധം തീ​ര്‍​ക്കാ​ന്‍ പോ​ലീ​സി​നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. നി​യ​മ​ത്തി​ന് എ​തി​രാ​ണെ​ങ്കി​ല്‍ ആ​രും എ​തി​ര് പ​റ​യി​ല്ല. എ​ഐ ഫോ​ട്ടോ ആ​ണെ​ങ്കി​ല്‍ എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മ​ല്ലേ​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

 

Latest News

Corehub Up