Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NALSAR

ചീ​ഫ് ജ​സ്റ്റി​സി​നെ​തി​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം: ന​ൽ​സാ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള വി​ല​ക്ക് ബാ​ർ കൗ​ൺ​സി​ൽ പി​ൻ​വ​ലി​ച്ചു 

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ പ്ര​ശ​സ്ത​മാ​യ ന​ൽ​സാ​ർ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് 2026-ൽ ​ബി​രു​ദം നേ​ടു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ഭി​ഭാ​ഷ​ക​രാ​യി എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ബാ​ർ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ പി​ൻ​വ​ലി​ച്ചു. ബി​രു​ദ​ദാ​ന ച​ട​ങ്ങി​ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്തി​നെ ക്ഷ​ണി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് 2026 ബാ​ച്ചി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ വി​ല​ക്കി​ക്കൊ​ണ്ട് ബി​സി​ഐ ആ​ദ്യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഈ ​തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ന​ൽ​സാ​ർ വി​ഷ​യ​ത്തി​ൽ മു​ൻ ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ബി​സി​ഐ ചെ​യ​ർ​പേ​ഴ്സ​ൺ മ​ന​ൻ കു​മാ​ർ മി​ശ്ര അ​റി​യി​ച്ചു. "2026-ൽ ​പാ​സാ​കു​ന്ന എ​ല്ലാ ന​ൽ​സാ​ർ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഇ​നി സം​സ്ഥാ​ന ബാ​ർ കൗ​ൺ​സി​ലു​ക​ളി​ൽ എ​ൻ​റോ​ൾ ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​കും. സം​ഭ​വ​ത്തി​ൽ വ​സ്തു​താ​പ​ര​മാ​യ അ​ന്വേ​ഷ​ണം തു​ട​രും, റി​പ്പോ​ർ​ട്ടി​ന്‍റെ  അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഒ​രു തെ​റ്റും ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ബു​ദ്ധി​മു​ട്ടാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

എ​ന്നാ​ൽ, പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ഇ​തി​ന് പ്രേ​രി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ന​ൽ​സാ​ർ അ​ധി​കൃ​ത​ർ​ക്ക് ബി​സി​ഐ മൂ​ന്ന് ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സി​നോ​ട് ബ​ഹു​മാ​ന​മി​ല്ലാ​ത്ത നി​യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള അ​ഭി​ഭാ​ഷ​ക​നോ ജ​ഡ്ജി​യോ ആ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ നി​യ​മ​രം​ഗ​ത്തി​ന് ബാ​ധ്യ​ത​യാ​കു​മെ​ന്നും ബി​സി​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജൂ​ലൈ 20ന് ​ജ​ന്ത​ർ​മ​ന്ത​റി​ൽ 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന 'ച​ലോ സ​ൻ​സ​ദ്' മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് നേ​രെ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ന്നി​രു​ന്നു. നീ​റ്റ് പ​രീ​ക്ഷാ വി​വാ​ദ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ഇ​തി​നെ​തി​രാ​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത

Latest News

Corehub Up