Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCISM

ക്വാ​ളി​റ്റി കൗ​ൺ​സി​ലി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റുകൊ​ണ്ട് ചി​കി​ത്സി​ക്കാ​നാ​കി​ല്ല; അം​ഗീ​കൃ​ത യോ​ഗ്യ​ത​യും ര​ജി​സ്‌​ട്രേ​ഷ​നും നി​ർ​ബ​ന്ധം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചി​​​കി​​​ത്സാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ൽ​​​കാ​​​ൻ ക്വാ​​​ളി​​​റ്റി കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ​​​ക്ക് (ക്യു​​​സി​​​ഐ) നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്ന് ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ സ​​​മ്പ്ര​​​ദാ​​​യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന കേ​​​ന്ദ്ര കൗ​​​ൺ​​​സി​​​ലാ​​​യ നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഒ​​​ഫ് ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഒ​​​ഫ് മെ​​​ഡി​​​സി​​​ൻ (NCISM) അ​​​റി​​​യി​​​ച്ച​​​താ​​​യി കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ലെ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ കൗ​​​ൺ​​​സി​​​ൽ.

ക്യു​​​സി​​​ഐ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വോ​​​ള​​​ന്‍റ​​​റി സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ സ്കീം ​​​ഫോ​​​ർ ട്ര​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മ്യൂ​​​ണി​​​റ്റി ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ പ്രൊ​​​വൈ​​​ഡേ​​​ഴ്സ് (വി​​​സി​​​എ​​​സ്ടി​​​സി​​​എ​​​ച്ച്പി) പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പാ​​​ര​​​മ്പ​​​ര്യ വൈ​​​ദ്യ​​​ന്മാ​​​ർ​​​ക്കും മ​​​റ്റും ന​​​ൽ​​​കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​ത് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​റി​​​യി​​​പ്പ്.

കേ​​​ര​​​ള​​​ത്തി​​​ൽ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്‌​​​സ് ആ​​​ക്ട്, 2021 വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​സി​​​ൻ സെ​​​ൻ​​​ട്ര​​​ൽ കൗ​​​ൺ​​​സി​​​ൽ ആ​​​ക്ട്, 1970, നാ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ (എ​​​ൻ​​​സി​​​ഐ​​​എ​​​സ്എം) ആ​​​ക്ട്, 2020 അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​ൻ സി​​​സ്റ്റം​​​സ് ഓ​​​ഫ് മെ​​​ഡി​​​സി​​​ൻ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ എ​​​ന്ന് എ​​​ൻ​​​സി​​​ഐ​​​എ​​​സ്എം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

2018ലെ ​​​സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ്ര​​​കാ​​​രം അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​ത്ത​​​വ​​​ർ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും, അ​​​വ​​​ർ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ പ്രാ​​​ക്ടീ​​​ഷ​​​ണേ​​​ഴ്‌​​​സ് ആ​​​ക്ട്, 2021 ലെ ​​​വ​​​കു​​​പ്പ് 37 പ്ര​​​കാ​​​രം യോ​​​ഗ്യ​​​ത​​​യും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​തെ ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​യാ​​​ൽ 2 ല​​​ക്ഷം മു​​​ത​​​ൽ 10 ല​​​ക്ഷം രൂ​​​പ വ​​​രെ പി​​​ഴ​​​യോ, 1 മു​​​ത​​​ൽ 4 വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ, ര​​​ണ്ടും കൂ​​​ടി​​​യോ ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.​​അ​​​തി​​​നാ​​​ൽ അം​​​ഗീ​​​കൃ​​​ത യോ​​​ഗ്യ​​​ത​​​യും കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നും ഇ​​​ല്ലാ​​​തെ ചി​​​കി​​​ത്സ ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് കൗ​​​ൺ​​​സി​​​ൽ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up