Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEET-UG 2026

നീ​റ്റ് പു​നഃ​പ​രീ​ക്ഷ​യു​ടെ വി​ജ​യ​ത്തി​ൽ സ​ർ​ക്കാ​രി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത സു​ര​ക്ഷ​യി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ നീ​റ്റ് പു​നഃ​പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ്, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ച രീ​തി​യെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ച​ത്.

പൂ​ർ​ണ​മാ​യ സു​താ​ര്യ​ത​യോ​ടും കൃ​ത്യ​ത​യോ​ടും കൂ​ടി​യാ​ണ് പു​നഃ​പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും, ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന സ​മാ​ന​മാ​യ വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ഇ​തേ ഏ​കോ​പ​ന മാ​തൃ​ക പി​ന്തു​ട​ര​ണ​മെ​ന്നും മ​ന്ത്രി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ താ​ഴേ​ത്ത​ട്ടി​ലു​ള്ള വി​വ​ര​ങ്ങ​ൾ മ​ന്ത്രി​സ​ഭ​യ്ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​ർ എ​ങ്ങ​നെ​യാ​ണ് ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സാ​ധാ​ര​ണ നി​ല​യി​ൽ ചോ​ദ്യ​പ്പേ​പ്പ​ർ ത​യ്യാ​റാ​ക്കാ​നും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കാ​നും ആ​റു​മാ​സ​മെ​ടു​ക്കു​ന്ന സ്ഥാ​ന​ത്ത്, വെ​റും 38 ദി​വ​സ​ത്തെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ലാ​ണ് എ​ൻ​ടി​എ ഇ​ത്ത​വ​ണ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജൂ​ൺ 21-ന് ​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും 5,440 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 20 ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up