കൊച്ചി: മലയാള സിനിമാരംഗത്തെ ആദ്യ വിതരണക്കമ്പനിയായ ജിയോ പിക്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടറും സിനിമാ നിര്‍മാതാവുമായിരുന്ന എന്‍.ജി. ജോണ്‍ (ജിയോ കുട്ടപ്പന്- 90) അന്തരിച്ചു. സംസ്കാരം നാളെ വൈകുന്നേരം നാലിന് തോപ്പില്‍ മേരി ക്യൂന്‍ പള്ളിയില്‍.
1977ല്‍ ആരംഭിച്ച ജിയോ പിക്ചേഴ്സാണു മിനിമോള്‍, ഏഴാം കടലിനക്കരെ, മീന്‍, തുഷാരം, ഈ നാട്, ഇനിയെങ്കിലും തുടങ്ങി ശ്രദ്ധേയമായ 11 ചിത്രങ്ങള്‍ നിര്‍മിച്ചത്. മണിരത്നം ആദ്യമായി മലയാളത്തില്‍ സംവിധായകനായ ‘ഉണരൂ’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലും എന്‍.ജി. ജോണുണ്ടായിരുന്നു. ‘സിനിമയും ഞാനും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.
ഭാര്യ റോസമ്മ ജോണ്‍ കുരുവിനാക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോര്‍ജ്, മാത്യു, ദീപ. മരുമക്കള്‍: ജോയല്‍, ഷെര്‍ളി, മായ. നവതിയിലെത്തുന്നതിന്റെ തലേന്നാണ് എന്‍.ജി. ജോണിന്റെ നിര്യാണം.