Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NHRC

Viral

നി​യ​മം കൈ​യി​ലെ​ടു​ത്ത് നാ​ട്ടു​കൂ​ട്ടം; യു​വാ​ക്ക​ളെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് ഷോ​ക്ക​ടി​പ്പി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

മ​ധ്യ​പ്ര​ദേ​ശി​ലെ റൈ​സ​നി​ൽ മോ​ട്ടോ​ർ മോ​ഷ​ണം ആ​രോ​പി​ച്ച് ര​ണ്ട് യു​വാ​ക്ക​ളെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വം രാ​ജ്യ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ യു​വാ​ക്ക​ളെ പാ​ട​ത്തെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ക്കു​ക​യും, വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണം കൊ​ണ്ട് വൈ​ദ്യു​താ​ഘാ​തം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. 

ക്രൂ​ര​മാ​യ ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. റൈ​സ​ൻ സ്വ​ദേ​ശി​ക​ളാ​യ ബൈ​രാ​ഗി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളാ​ണ് ഈ ​അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. 

കു​റ്റ​സ​മ്മ​തം ന​ട​ത്താ​നാ​യി നി​യ​മം കൈ​യി​ലെ​ടു​ത്ത് നാ​ട്ടു​കാ​ർ ന​ട​ത്തി​യ ഈ ​ക്രൂ​ര ന​ട​പ​ടി​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, സം​ഭ​വ​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ ജി​തേ​ന്ദ്ര താ​ക്കൂ​ർ, ഭ​ൻ​വ​ർ​ലാ​ൽ താ​ക്കൂ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. 

അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ ചി​ല മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, നി​യ​മം ലം​ഘി​ച്ച് ക്രൂ​ര​ത കാ​ട്ടി​യ മ​റ്റ് പ്ര​തി​ക​ളെ​ക്കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

Latest News

Corehub Up