Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NIMISHAPRIYA

കാ​ന്ത​പു​ര​ത്തി​ന്‍റെ ദൗ​ത്യം പൂ​ർ​ത്തി​യാ​യി; നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം ഇ​നി ന​യ​ത​ന്ത്ര ത​ല​ത്തി​ൽ

ദു​ബാ​യി: യെ​മ​നി​ലെ ജ​യി​ലി​ൽ തു​ട​രു​ന്ന നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ മാ​പ്പ് ല​ഭി​ച്ച​തോ​ടെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ ദൗ​ത്യം അ​വ​സാ​നി​ച്ചെ​ന്ന് മ​ക​ൻ അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി. മോ​ച​നം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ന​യ​ത​ന്ത്ര ത​ല​ത്തി​ലാ​ണെ​ന്നും അ​ബ്ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു.

എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ ഇ​ക്കാ​ര്യം ച​ർ​ച്ച​യാ​യെ​ന്നും അ​ബ്ദു​ൽ ഹ​ക്കീം അ​സ്ഹ​രി വ്യ​ക്ത​മാ​ക്കി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​യ​ത്. 

അ​തേ​സ​മ​യം കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ​ദി വ​ധ​ശി​ക്ഷ നീ​ളു​ന്ന​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യി​ലാ​ണ്. നീ​തി​പൂ​ർ​വ​മാ​യ ശി​ക്ഷ മാ​ത്ര​മാ​ണ് ന​ട​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ബ്ദു​ൽ ഫ​ത്താ​ഹ് മെ​ഹ​ദി. 

രാ​ഷ്ട്രീ​യ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ കാ​ര​ണം ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലും പ​രി​മി​തി​യു​ണ്ട്. ഒ​രേ സ​മ​യം പ​ല​രാ​ണ് നി​മി​ഷ​പ്രി​യ​യു​ടെ വി​ഷ​യ​ത്തി​ൽ അ​വ​കാ​ശ​വാ​ദ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്. 

National

നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം: ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തി​​​​നു പ​​​​രി​​​​ധി​​​​യു​​​​ണ്ടെ​​​​ന്ന് കേ​​​​ന്ദ്രം സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യെ​​​​മ​​​​നി​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ കാ​​​​ത്തു​​​​ക​​​​ഴി​​​​യു​​​​ന്ന മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ല​​​​ത്തി​​​​ൽ ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ല്ലാം ചെ​​​​യ്തെ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.
ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന നീ​​​​ക്ക​​​​ത്തി​​​​ന് ഒ​​​​രു പ​​​​രി​​​​ധി​​​​യു​​​​ണ്ട്. ആ ​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി​​​​യെ​​​​ന്നും അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ ആ​​​​ർ. വെ​​​​ങ്കി​​​​ട്ട​​​​ര​​​​മ​​​​ണി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​യ്ക്കു ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ സാ​​​​ധ്യ​​​​മാ​​​​യ ഏ​​​​തൊ​​​​രു രാ​​​​ജ്യ​​​​ത്തെ​​​​യും​​​​പോ​​​​ലെ​​​​യ​​​​ല്ല യെ​​​​മ​​​​ന്‍റെ കാ​​​​ര്യം. ഇ​​​​ന്ത്യ​​​​യ്ക്ക് ഈ ​​​​രാ​​​​ജ്യ​​​​ത്ത് ഒ​​​​രു എം​​​​ബ​​​​സി​​​​യി​​​​ല്ല. നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യെ നി​​​​ല​​​​വി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഹൂ​​​​തി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ​​​​നാ​​​​യ്ക്കു പ​​​​ക​​​​രം മ​​​​റ്റെ​​​​വി​​​​ടെ​​​​യെ​​​​ങ്കി​​​​ലും ആ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ സ്ഥി​​​​തി വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ വി​​​​ക്രം നാ​​​​ഥ്, സ​​​​ന്ദീ​​​​പ് മേ​​​​ത്ത എ​​​​ന്നി​​​​വ​​​​രു​​​​ടെ ബെ​​​​ഞ്ച് മു​​​​ന്പാ​​​​കെ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി "സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ആ​​​​ക്‌​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ’എ​​​​ന്ന സം​​​​ഘ​​​​ട​​​​ന​​​​യാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. ബ്ല​​​​ഡ് മ​​​​ണി സം​​​​ബ​​​​ന്ധി​​​​ച്ച കാ​​​​ര്യം ഇ​​​​ര​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​വു​​​​മാ​​​​യി സം​​​​സാ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​വ​​​​ർ അ​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ മോ​​​​ച​​​​നം സാ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി മു​​​​തി​​​​ർ​​​​ന്ന അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ര​​​​ഗെ​​​​ന്ത് ബ​​​​സ​​​​ന്ത് ബെ​​​​ഞ്ചി​​​​നെ അ​​​​റി​​​​യി​​​​ച്ചു. എ​​​​ന്നാ​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് സാ​​​​ന്പ​​​​ത്തി​​​​ക​​​​സ​​​​ഹാ​​​​യം ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യെ ര​​​​ക്ഷി​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് പ​​​​ര​​​​മാ​​​​വ​​​​ധി ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​ർ. വെ​​​​ങ്കി​​​​ട്ട​​​​ര​​​​മ​​​​ണി അ​​​​റി​​​​യി​​​​ച്ചു.
വ​​​​ധ​​​​ശി​​​​ക്ഷ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ​​​​യെ​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ബ​​​​ന്ധ​​​​പ്പെ​​​​ട്ട യ​​​​മ​​​​ൻ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ​​​​ക്ക് ക​​​​ത്തെ​​​​ഴു​​​​തി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം ബെ​​​​ഞ്ചി​​​​നെ അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ലെ പ​​​​രി​​​​ധി​​​​ക്ക​​​​പ്പു​​​​റം എ​​​​ന്തെ​​​​ങ്കി​​​​ലും ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്രം അ​​​​റി​​​​യി​​​​ച്ചു.

സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത് വ​​​​ള​​​​രെ നി​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും യു​​​​വ​​​​തി​​​​ക്കു ജീ​​​​വ​​​​ൻ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ടാ​​​​ൽ ദുഃ​​​​ഖ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ട​​​​യി​​​​ൽ ബെ​​​​ഞ്ച് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ വ​​​​ധ​​​​ശി​​​​ക്ഷ നി​​​​ർ​​​​ത്തി​​​​വ​​​​യ്ക്കാ​​​​ൻ പ​​​​റ​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഒ​​​​രു ഉ​​​​ത്ത​​​​ര​​​​വ് കോ​​​​ട​​​​തി​​​​ക്കു പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചാ​​​​ൽ ആ​​​​രാ​​​​ണ​​​​ത് അ​​​​നു​​​​സ​​​​രി​​​​ക്കു​​​​ക​​​​യെ​​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.
വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ന് ഇ​​​​ട​​​​പെ​​​​ടാ​​​​ൻ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണെ​​​​ന്നു ബോ​​​​ധ്യ​​​​മാ​​​​യ കോ​​​​ട​​​​തി പു​​​​തി​​​​യ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന് കേ​​​​സ് വെ​​​​ള്ളി​​​​യാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

National

നിമിഷപ്രിയയുടെ വധശിക്ഷ, സ്ഥിതിഗതി നിരീക്ഷിക്കുന്നതായി കേന്ദ്രം

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: യെ​​​​മ​​​​ൻ പൗ​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ൽ മ​​​​ല​​​​യാ​​​​ളി ന​​​​ഴ്സ് നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​മാ​​​​യി ഇ​​​​ന്ത്യ. വ​​​ധ​​​​ശി​​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യു​​​ള്ള ​സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും യെ​​​​മ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യി തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ച്ച​​​​താ​​​​യി ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

യെ​​​​മ​​​​ൻ പൗ​​​​ര​​​​ൻ ത​​​​ലാ​​​​ൽ അ​​​​ബ്‌​​​​ദു മ​​​​ഹ്ദി കൊ​​​​ല്ല​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ ഈ ​​​​മാ​​​​സം 16ന് ​​​​ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. വ​​​​ധ​​​​ശി​​​​ക്ഷ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​യി വ​​​​രും​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​മി​​​​ക്കു​​​​മെ​​​​ന്ന് നി​​​​മി​​​​ഷ​​​​പ്രി​​​​യ​​​​യു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി ശ്ര​​​​മി​​​​ക്കു​​​​ന്ന സേ​​​​വ് നി​​​​മി​​​​ഷ​​​​പ്രി​​​​യ ആ​​​​ക്‌​​​​ഷ​​​​ൻ കൗ​​​​ണ്‍സി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട ത​​​​ലാ​​​​ലി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു ദ​​​​യാ​​​​ധ​​​​നം ന​​​​ൽ​​​​കി (ബ്ല​​​​ഡ് മ​​​​ണി) നി​​​​മി​​​​ഷ​​​​യെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​പ്പോ​​​​ൾ ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് നേ​​​​രി​​​​ട്ട് ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​ൽ ന​​​​യ​​​​ത​​​​ന്ത്ര പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. കു​​​​റ്റ​​​​കൃ​​​​ത്യം ന​​​​ട​​​​ന്ന​​​​തും നി​​​​മി​​​​ഷ ഇ​​​​പ്പോ​​​​ൾ ക​​​​ഴി​​​​യു​​​​ന്ന ജ​​​​യി​​​​ൽ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​തും ഹൂ​​​​തി നി​​​​യ​​​​ന്ത്ര​​​​ണ​​​​മു​​​​ള്ള യെ​​​​മ​​​​നി​​​​ലാ​​​​ണ്. ഹൂ​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വി​​​​ശ്യ​​​​യി​​​​ൽ ന​​​​ട​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഹൂ​​​​തി​​​​ക​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​മാ​​​​യ സു​​​​പ്രീം പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ കൗ​​​​ണ്‍സി​​​​ലാ​​​​ണ് വ​​​​ധ​​​​ശി​​​​ക്ഷ​​​​യി​​​​ൽ ഇ​​​​ള​​​​വ് തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്ന് യെ​​​​മ​​​​ൻ എം​​​​ബ​​​​സി മു​​​​ന്പ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ യെ​​​​മ​​​​നി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​മാ​​​​യ പ്ര​​​​സി​​​​ഡ​​​​ൻ​​​​ഷ്യ​​​​ൽ ലീ​​​​ഡ​​​​ർ​​​​ഷി​​​​പ്പ് കൗ​​​​ണ്‍സി​​​​ലു​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ക്ക് ന​​​​യ​​​​ത​​​​ന്ത്ര ബ​​​​ന്ധ​​​​മു​​​​ള്ള​​​​ത്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും ഹൂ​​​​തി​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന ഇ​​​​റാ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഇ​​​​ന്ത്യ​​​​ക്ക് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ത്താ​​​​നു​​​​ള്ള വാ​​​​തി​​​​ലു​​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, നി​​​മി​​​ഷപ്രി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി കേ​​​ന്ദ്ര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എം​​​പി​​​മാ​​​രാ​​​യ ജോ​​​ൺ ബ്രി​​​ട്ടാ​​​സും കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്കും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ക്കും ക​​​ത്ത് ന​​​ൽ​​​കി. നി​​​മി​​​ഷ പ്രി​​​യ വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നും വ​​​ധ​​​ശി​​​ക്ഷ ഒ​​​ഴി​​​വാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up