കോട്ടയം: വിദേശ സന്ദർശനത്തിനിടെ ശുചിമുറിയിൽനിന്നു പുറത്തിറങ്ങവെ കാൽ വഴുതിവീണ് കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രനു പരിക്ക്. ഇടത് കൈക്കുഴയ്ക്കു പൊട്ടലുണ്ട്. അദ്ദേഹത്തെ ഇന്ന് ശസ്ത്രക്രിയയ്ക്കായി ഡൽഹിയിൽ എത്തിക്കും.
ഫേസ്ബുക്കിലൂടെ പ്രേമചന്ദ്രന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടാൻസാനിയയിൽ നടക്കുന്ന ഐപിയു സമ്മേളനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേത്തിന്റെ വിദേശയാത്ര.