തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ കോളജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റ് വർധിപ്പിക്കുന്നതിനും ഇളവ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനം.
തീരുമാനത്തിനെതിരേ പ്രതിപക്ഷം രംഗത്തു വന്നു. സ്വയംഭരണ കോളജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നതിനു സർക്കാരിന്റെ എൻഒസി വേണ്ടെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
ഇത്തരം കോളജുകളിൽ നിലവിലുള്ള കോഴ്സുകളുടെ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനും ഇനി എൻഒസി വേണ്ട. എന്നാൽ സ്വാശ്രയ രീതിയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം സ്വയംഭരണ കോളജുകൾ സർക്കാരിനെ മുൻകൂട്ടി അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. അതേസമയം സ്വയംഭരണ പദവിയില്ലാത്ത സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാരിന്റെ എൻഒസി നിർബന്ധമാണ്.