Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NORKA Care Insurance Premium

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം വ​ർ​ധ​ന: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ​കേ​ര​ള ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

നോ​ർ​ക്ക കെ​യ​ർ 2026–27 ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലെ പ്രീ​മി​യം വ​ർ​ധ​ന​ക്കെ​തി​രെ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡന്‍റ്​ അ​ഡ്വ ജോ​സ് അ​ബ്ര​ഹാ​മി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി​യി​ൽ പ​ര​മാ​വ​ധി ആ​റാ​ഴ്ച​ക്ക​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ൽ​കി.

പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നോ​ടൊ​പ്പം മു​സ്ത​ഫ തൊ​ണ്ടി​യി​ൽ, അ​ബ്ദു​ൾ ഹ​ക്കീം എ​ന്നി​വ​രാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ സ​മ​ർ​പ്പി​ച്ച നി​വേ​ദ​നം നോ​ർ​ക്ക വ​കു​പ്പ് സെ​ക്ര​ട്ട​റി പ​രി​ഗ​ണി​ച്ച്, ഹ​ർ​ജി​ക്കാ​രെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യും ഹീ​യ​റിംഗ് ന​ട​ത്തി​യ​തി​നു​ശേ​ഷം ശേ​ഷം, നി​യ​മാ​നു​സൃ​ത​മാ​യി തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ക്കു​ന്ന​ത്. ജ​സ്റ്റി​സ് പി.​വി കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

 2025–26ൽ​ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കി​യി​രു​ന്ന ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് 2026-27 വ​ർ​ഷ​ത്തി​ൽ പ്രാ​യാ​ധി​ഷ്ഠി​ത സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ലി​യ തോ​തി​ൽ ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ​യാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ല​വി​ലെ പ്ര​വാ​സി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് തു​ട​ർ​ച്ച, പ്രീ​മി​യം വ​ർ​ധ​ന​യു​ടെ യു​ക്തി​സ​ഹ​മാ​യ ന്യാ​യീ​ക​ര​ണം, ആ​വ​ശ്യ​മാ​യ മു​ൻ​കൂ​ർ അ​റി​യി​പ്പ് എ​ന്നി​വ​യാ​ണ് ഹ​ർ​ജി​യി​ൽ പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ച​ത്.

നോ​ർ​ക്ക കെ​യ​ർ 2026–27 പ​ദ്ധ​തി​യി​ൽ പു​തു​താ​യി കൊ​ണ്ടു​വ​ന്ന പ്രാ​യാ​ധി​ഷ്ഠി​ത പ്രീ​മി​യം സം​വി​ധാ​നം പ്ര​വാ​സി​ക​ൾ​ക്ക് അ​തി​ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. 2025–26 വ​ർ​ഷ​ത്തി​ൽ 5 ല​ക്ഷം രൂ​പ ഫാ​മി​ലി ഹെ​ൽ​ത്ത് ക​വ​റേ​ജി​ന് 13,411 രൂ​പ ആ​യി​രു​ന്നു പ്രീ​മി​യം; എ​ന്നാ​ൽ 2026–27ലെ ​പു​തി​യ വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തി​ൽ 51–60 വ​യ​സി​ൽ 35,664 രൂ​പ​യും 61–70 വ​യ​സ്സി​ൽ 44,718 രൂ​പ​യും ന​ൽ​കേ​ണ്ടി​വ​രു​ന്നു.

അ​താ​യ​ത് നി​ല​വി​ലെ പ​ല പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും ഏ​ക​ദേ​ശം 166 മു​ത​ൽ 233 ശ​ത​മാ​നം വ​രെ പ്രീ​മി​യം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ വാ​ർ​ഷി​ക വ​ർ​ധ​ന​യ​ല്ല, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്രീ​മി​യം രീ​തി​യി​ൽ നി​ന്ന് വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​ന​ത്തി​ലേ​ക്കു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റ​മാ​ണ്. കൂ​ടാ​തെ, പ്രീ​മി​യം പു​തു​ക്ക​ൽ സം​ബ​ന്ധി​ച്ച് കു​റ​ഞ്ഞ​ത് 45 ദി​വ​സം മു​ൻ​കൂ​ർ അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഉ​ണ്ടാ​യി​രി​ക്കെ, പു​തി​യ നി​ര​ക്കു​ക​ൾ നി​ല​വി​ലെ പോ​ളി​സി അ​വ​സാ​നി​ക്കു​ന്ന​തി​ന് കേ​വ​ലം നാ​ല് ദി​വ​സം മു​മ്പാ​ണ് അ​റി​യി​ച്ച​ത്.

നി​ല​വി​ലെ പോ​ളി​സി 31 ഒ​ക്ടോ​ബ​ർ 2026ന് ​അ​വ​സാ​നി​ക്കു​ക​യും പു​തി​യ സം​വി​ധാ​നം 1 ന​വം​ബ​ർ 2026 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യും ചെ​യ്ത​തി​നാ​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം എ​ടു​ക്കാ​നോ , മ​റ്റ് ക​മ്പ​നി​ക​ൾ ഉ​യ​ർ​ന്ന പ്രീ​മി​യ​ത്തി​ൽ ന​ൽ​കു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്യു​ന്ന​തി​നും മ​തി​യാ​യ സ​മ​യം ല​ഭി​ച്ചി​ല്ല. അ​തു​കൊ​ണ്ട് പു​തി​യ പ്രാ​യാ​ധി​ഷ്ഠി​ത പ്രീ​മി​യം സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ച്ച് മു​ൻ​വ​ർ​ഷ​ത്തെ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വി​ധാ​നം തു​ട​രു​ക​യും നി​ല​വി​ലെ പോ​ളി​സി പ​രി​ര​ക്ഷ ത​ട​സ​മി​ല്ലാ​തെ നീ​ട്ടു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നോ​ർ​ക്ക സെ​ക്ര​ട്ട​റി​ക്ക് കൊ​ടു​ത്ത നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

പ്ര​വാ​സി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ൽ നോ​ർ​ക്ക വ​കു​പ്പ് ഉ​ട​ൻ ഹി​യ​റിം​ഗ് ന​ട​ത്തി ന്യാ​യ​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സീ​സ്, ബി​ജു സ്റ്റീ​ഫ​ൻ, ഷൈ​ജി​ത്ത് എ​ന്നി​വ​ർ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Latest News

Corehub Up