പുതുച്ചേരി: പുതുച്ചേരിയിൽ എൻആർ കോൺഗ്രസും ബിജെപിയും സീറ്റ് ധാരണയിലെത്തി. മുഖ്യമന്ത്രി എൻ . രംഗസ്വാമി നേതൃത്വം നല്കുന്ന എൻആർസി 16 സീറ്റിലും ബിജെപി 14 സീറ്റിലും മത്സരിക്കും.
ഇന്നലെ രംഗസ്വാമിയും കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും ചർച്ച നടത്തിയിരുന്നു. ബിജെപിയുടെ 14 സീറ്റിൽനിന്ന് അണ്ണാ ഡിഎംകെ, എൽജെകെ പാർട്ടികൾക്ക് രണ്ടു വീതം സീറ്റ് നല്കും. ജോസ് ചാൾസ് മാർട്ടിൻ നേതൃത്വം നല്കുന്ന എൽജെകെയെ എൻഡിഎയിൽ ഉൾപ്പെടുന്നതിനോട് രംഗസ്വാമിക്ക് എതിർപ്പായിരുന്നു.
മൺസുഖ് മാണ്ഡവ്യയുടെ ഇടപെടലിലാണ് രംഗസ്വാമി വഴങ്ങിയത്. 2021ൽ എൻആർസി 16 സീറ്റിലാണ് മത്സരിച്ചത്. ബിജെപി ഒന്പതു സീറ്റിലും. എൻആർസി പത്തു സീറ്റിലും ബിജെപി ആറിലും വിജയിച്ചു.