Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NSS Kalotsavam

എ​ൻ​എ​സ്എ​സ് ക​ലോ​ത്സ​വം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കി​രീ​ടം

തൃ​​​ശൂ​​​ർ: നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം (​​​എ​​​ൻ​​​എ​​​സ്എ​​​സ്) സം​​​ഘ​​​ടി​​​പ്പി​​​ച്ച നി​​​സ​​​രി സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ കീ​​​രി​​​ടം സ്വ​​​ന്ത​​​മാ​​​ക്കി ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല. 108 പോ​​​യി​​​ന്‍റ് സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ണു നേ​​​ട്ടം. ഡോ. ​​​ആ​​​ർ.​​​എ​​​ൻ. അ​​​സ​​​ർ മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​യും ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്വ​​​ന്ത​​​മാ​​​ക്കി. 79 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ കോ​​​ട്ട​​​യം മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കാ​​​ണു ര​​​ണ്ടാം​​​സ്ഥാ​​​നം. 66 പോ​​​യി​​​ന്‍റു​​​ള്ള കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു മൂ​​​ന്നാം സ്ഥാ​​​നം.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ, ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി, ടെ​​​ക്നി​​​ക്ക​​​ൽ സെ​​​ൽ, ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ 24 സെ​​​ല്ലു​​​ക​​​ളി​​​ലെ കൗ​​​മാ​​​ര​​​പ്ര​​​തി​​​ഭ​​​ക​​​ൾ മാ​​​റ്റു​​​ര​​​ച്ചു. തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ത്തു ​വേ​​​ദി​​​ക​​​ളി​​​ലാ​​​യി 30 ഇ​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രം ന​​​ട​​​ന്നു.സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം തൃ​​​ശൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​കെ. സു​​​ധീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Latest News

Corehub Up