കൂത്തുപറമ്പ്: നിർമലഗിരി കോളജിലെ എൻഎസ്എസ് യൂണിറ്റുകളായ 25, 26 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വോളന്റിയർമാർക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രഫ. ഡോ. സാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം എംഇഎസ് എൻജിനിയറിംഗ് കോളജ് അസോസിയേറ്റ് പ്രഫസറും എൻഎസ്എസ് നാഷണൽ അവാർഡ് ജേതാവുമായ ഡോ. പി.യു. സുനീഷ് മുഖ്യാതിഥിയായിരുന്നു.
എൻഎസ്എസ് പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ക്ലാസെടുത്തു. തസ്ലീമ നസ്രിൻ, മെഹറ ഫാത്തിമ, ഡോ. ദീപു തോമസ്, സിസ്റ്റർ ഡോ. ഒ.എസ്. മഞ്ജു, ഇ.കെ. അനഘ് എന്നിവർ പ്രസംഗിച്ചു.