Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nadakkavu Custody Beating

നടക്കാവ് കസ്റ്റഡി മര്‍ദനം;നഷ്ടപരിഹാരം പോലീസുകാരില്‍നിന്ന് ഈടാക്കും

കോ​​ഴി​​ക്കോ​​ട്: ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ ന​​ട​​ന്ന ക​​സ്റ്റ​​ഡി മ​​ര്‍ദ​​ന​​ക്കേ​​സി​​ല്‍ കു​​റ്റ​​ക്കാ​​രാ​​യ ഡി​​വൈ​​എ​​സ്പി, മു​​ന്‍ എ​​സി​​പി എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് തു​​ക ഈ​​ടാ​​ക്കി പ​​രാ​​തി​​ക്കാ​​ര​​നു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി.

ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ മു​​ന്‍ എ​​സ്‌​​ഐ ജീ​​വ​​ന്‍ ജോ​​ര്‍ജ്, മു​​ന്‍ കോ​​ഴി​​ക്കോ​​ട് നോ​​ര്‍ത്ത് എ​​സി​​പി സി.​​എം. പ്ര​​ദീ​​പ് കു​​മാ​​ര്‍ എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് 25,000 രൂ​​പ വീ​​തം ഈ​​ടാ​​ക്കി പ​​രാ​​തി​​ക്കാ​​ര​​നാ​​യ രാ​​ജേ​​ഷി​​നാ​​ണു ന​​ല്‍കു​​ക.

2008 ന​​ട​​ന്ന ഹി​​യ​​റിം​​ഗി​​ല്‍ രാ​​ജേ​​ഷി​​ന് 50,000 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വ​​ര്‍ഷ​​ങ്ങ​​ള്‍ നീ​​ണ്ട നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ക്കു ശേ​​ഷ​​മാ​​ണ് മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍റെ ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​നു​​മ​​തി ന​​ല്‍കി​​യ​​ത്. പ്ര​​ദീ​​പ് കു​​മാ​​ര്‍ പോ​​ലീ​​സ് സേ​​ന​​യി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​തി​​നാ​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഡി​​ആ​​ര്‍ കു​​ടി​​ശി​​ക​​യി​​ല്‍നി​​ന്ന് 25,000 രൂ​​പ ഈ​​ടാ​​ക്കാ​​നാ​​ണ് അ​​നു​​മ​​തി.

ജീ​​വ​​ന്‍ ജോ​​ര്‍ജ് നി​​ല​​വി​​ല്‍ ഡി​​വൈ​​എ​​സ്പി​​യാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ​​മ്പ​​ള​​ത്തി​​ല്‍നി​​ന്ന് 25,000 രൂ​​പ ഈ​​ടാ​​ക്കും. ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍വ​​ച്ച് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ക​​സ്റ്റ​​ഡി​​യി​​ല്‍ വ​​യ്ക്കു​​ക​​യും ശാ​​രീ​​രി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​യി​​രു​​ന്നു രാ​​ജേ​​ഷി​​ന്‍റെ പ​​രാ​​തി.

Latest News

Corehub Up