Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nadal

Kannur

ന​ടാ​ൽ അ​ടി​പ്പാ​ത വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം: കെ.​ സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: ന​ടാ​ൽ അ​ടി​പ്പാ​ത വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ൽ എ​ൻ​എ​ച്ച് 66ന്‍റെ പ്ര​വൃ​ത്തി​ക​ളൊ​ന്നും തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി.

ക​ണ്ണൂ​ർ-​തോ​ട്ട​ട-​ത​ല​ശേ​രി റൂ​ട്ടി​ലെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ന​ടാ​ലി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി​യെ നേ​രി​ട്ടു ക​ണ്ട് ക​ത്ത് ന​ല്കു​ക​യും പാ​ർ​ല​മെ​ന്‍റി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​താ​ണ്. അ​നു​കൂ​ല​മാ​യ തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ, ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ല്കി​യ തെ​റ്റാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്നേ​വ​രെ അ​ടി​പ്പാ​ത വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​തെ പോ​കു​ന്ന​ത്. ആ​രും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നെ​തി​ര​ല്ല. എ​ന്നാ​ൽ, ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ചാ​ൽ അ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കേ​ണ്ടി വ​രും.

അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ജ​ന​ങ്ങ​ളു​ടെ ജീ​വ​നുത​ന്നെ ഭീ​ഷ​ണി​യാ​യി​രി​ക്കു​കയാ​ണ്. അ​വ​സാ​ന​മാ​യി ത​ളി​പ്പ​റ​മ്പ് കു​പ്പം ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടു​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. നോ​ർ​ത്ത് കു​പ്പ​ത്ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​യി അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. ഈ ​ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന സ​ർ​വീ​സ് റോ​ഡി​ന്‍റെ അ​വ​സ്ഥ അ​തി​ശോ​ച​നീ​യ​മാ​ണ്.

ചാ​ല​ക്കു​ന്നി​ൽ നി​ർ​മി​ച്ച സ​ർ​വീ​സ് റോ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടു പോ​യി വി​ല​യി​രു​ത്തേ​ണ്ട​താ​ണ്.


സ​ർ​വീ​സ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം മ​ണി​ക്കൂ​റുക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ അ​ധി​കാ​രിക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും സ​ത്വ​ര ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ പാ​ത​യി​ലി​റ​ങ്ങാ​ൻ ജ​ന​ങ്ങ​ളെ നി​ർ​ബ​ന്ധി​ത​രാ​ക്ക​രു​തെ​ന്നും കെ. ​സു​ധാ​ക​ര​ൻ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

 

Latest News

Corehub Up