Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NagpurPolice

Video

ബ്ലാക്ക്‌മെയിലിംഗും നിർബന്ധിത നിക്കാഹും; സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കിയ കേസിൽ നിർണായക വഴിത്തിരിവ്

വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​ൻ ഭാ​ര്യ​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യെ ബ്ലാ​ക്ക്‌​മെ​യി​ൽ ചെ​യ്ത് പീ​ഡി​പ്പി​ക്കു​ക​യും നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മൗ​ല​വി ഹ​സ്ര​ത്ത് മൗ​ല​വി നാ​ഗ്പൂ​ർ പൊ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി.

പൊ​ലീ​സ് തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി സോ​നേ​ഗാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ അ​യ്യാ​സ് മ​ദാ​രെ​യും കൂ​ട്ടാ​ളി അ​മീ​ൻ ഷെ​യ്ഖും നേ​ര​ത്തെ ത​ന്നെ പി​ടി​യി​ലാ​യി​രു​ന്നു.

കോ​ളേ​ജ് സ​ഹ​പാ​ഠി​യാ​യി​രു​ന്ന അ​യ്യാ​സ് മ​ദാ​രെ യു​വ​തി​യെ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

ശേ​ഷ​മാ​ണ് മൗ​ല​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ർ​ബ​ന്ധി​ത നി​ക്കാ​ഹ് ന​ട​ത്തി​യ​ത്. യു​വ​തി​യെ കൈ​ക​ളി​ൽ ബ​ല​മാ​യി പി​ടി​ച്ച് ക​ര​യി​പ്പി​ച്ചു കൊ​ണ്ട് മ​തം മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന ക്രൂ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​തും വ​ലി​യ ജ​ന​രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​തും. കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്.

 

Latest News

Corehub Up