ടാമ്പ: യുഎസിൽ നിന്ന് കാണാതായ രണ്ട് ബംഗ്ലാദേശി സ്വദേശികളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിയായ സാമിൽ ലിമോണിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്.
ടാമ്പ ബേയിലെ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹ കണ്ടെത്തിയത്. ലിമോണിനൊപ്പം കാണാതായ നഹീദ എസ്. ബ്രിസ്റ്റി (27) എന്ന വിദ്യാർഥിനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ലിമോണിന്റെ സുഹൃത്തും ഒപ്പം താമസിച്ചിരുന്നതുമായ ഹിഷാം അബുഗർബിയയെ (26) പോലീസ് അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കൽ, മൃതദേഹം അനധികൃതമായി മാറ്റുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഈ മാസം 16നാണ് ഇരുവരെയും കാണാതായത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നവരാണെന്ന് ലിമോണിന്റെ കുടുംബം അറിയിച്ചു. നഹീദയ്ക്കായുള്ള തെരച്ചിൽ ശക്തമായി തുടരുകയാണ്.